bhama-

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത് 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും മലയാളത്തിലും താരം ഒരുപോലെ തിളങ്ങി. സോഷ്യൽ മീഡിയയിലും സജീവയാണ് നടി. തന്റെ ജീവിതത്തിൽ നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഭാമ സോഷ്യൽ മീഡിയയിൽ പറയാറുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് വിവരവും നടി അടുത്തിടെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഭാമയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'yalla flashmedia' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്റ്റൈലിഷ് ആയ വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് ഭാമ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ലെെക്കും കമന്റുമായി ആരാധകരും രംഗത്തെത്തി. 'ഇതൊക്കെ ആണ് തിരിച്ച് വരവ്', 'ആഹാ കൊള്ളാലോ', 'ഇവർക്കൊന്നും പ്രായമാവില്ലേ' 'സൂപ്പർ' തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്.