s

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ചിത്രോത്സവം സംഘടിപ്പിച്ചു. 2ന് റാഫ്സിലെ സ്പോട്ട് ഹാളിൽ നടന്ന പരിപാടി ഡബ്ലിയു.എം.സി ഗ്ലോബൽ പ്രസിഡന്റ് തോമസ് മുട്ടക്കൽ ഉദ്ഘാടനം ചെയ്തു. വനിത ഫോറം പ്രസിഡന്റ് സിജി ആന്റണി, സെക്രട്ടറി സാലി പൈങ്കോട്ടു, യൂത്ത് ഫോറം പ്രസിഡന്റ് ജോമി കൊറ്റത്തിൽ, ഡബ്ലിയു.എം.സി ഗ്ലോബൽ ലീഡേഴ്സ്, കമ്മിറ്റി അംഗങ്ങൾ, യൂറോപ്പ്യൻ പ്രൊവിൻസ് നേതാക്കൾ എന്നിവർ സന്നിഹിതരായി. സ്വിറ്റ്സർലൻഡ് പ്രൊവിൻസ് പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിൽ സ്വാഗതവും ജിനു കളങ്ങര നന്ദിയും പറഞ്ഞു.

കെ.എസ്. ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ സംഗീത പരിപാടിയും ഡി 4 ഡാൻസ് താരങ്ങൾ അവതരിപ്പിച്ച ഓപ്പണിംഗ് പ്രോഗ്രാമും നടന്നു. മിനി ബോസ്, സിജി ആന്റണി, അനീഷ് മുണ്ടിയാണി, ജോഷി താഴ്ത്തുകുന്നേൽ, ജോഷി പന്നാരക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്വിസ് പ്രൊവിൻസ് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ട് നന്ദി രേഖപ്പെടുത്തി.