v

ചെന്നൈ: നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിതനായി ചലനശേഷി നഷ്ടപ്പെട്ട ധനൂഷിനു വേണ്ടി അമ്മയാണ് വധു അക്ഷയയ്ക്ക് താലി ചാർത്തിയത്. വികാരഭരിതനായി മകന്റെ വിവാഹചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ജപ്പാനിലായിരുന്നു വിവാഹം. പരമ്പരാഗത രീതിയിലാണ് ചടങ്ങുകൾ നടന്നത്.

കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. നടൻ ശിവകാർത്തികേയൻ വീഡിയോ കാളിലൂടെ പങ്കെടുക്കുകയും ആശംസ നേരുകയും ചെയ്തു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മകന്റെ ചികിത്സക്കായി നെപ്പോളിയൻ കുടുംബ സമേതം അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു.