
തിരുവനന്തപുരം: സഹകരണ പുനരുദ്ധാരണ നിധിക്കും ജീവനക്കാരുടെ പ്രമോഷനെതിരായ ചട്ടങ്ങൾക്കുമെതിരെ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച മുതൽ നടത്തിവന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം സമാപിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.സഹകരണ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.രാജു അദ്ധ്യക്ഷനായിരുന്നു.അനിൽ ആറ്റിപ്ര,ആക്കുളം സുരേഷ് കുമാർ,ഇ.ഡി.സാബു,സി.കെ.മുഹമ്മദ് മുസ്തഫ,ബി.പ്രേംകുമാർ,റെജി പി.സാം,പി.രാധാകൃഷ്ണൻ,സി.ശ്രീകല,എം.എസ്. കൃഷ്ണകുമാർ,പുതുക്കാട് ശ്രീകുമാർ,അരുൺ ശിവാനന്ദൻ എന്നിവർ സംസാരിച്ചു.