pic

സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സാങ്കേതികവിദ്യയിലെ സഹകരണവും വ്യവസായിക പങ്കാളിത്തവും വിപുലമാക്കുന്നത് ചർച്ചയായി. പ്രസിഡന്റ് തർമൻ ഷൺമുഖരത്നം അടക്കം മറ്റ് ഉന്നത നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. അഞ്ച് ദിവസം നീണ്ട ഓസ്ട്രേലിയ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് ജയശങ്കർ സിംഗപ്പൂരിലെത്തിയത്.