കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.5 ശതമാനമാക്കി. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് അമേരിക്കയിൽ പലിശ കുറയുന്നത്. ഇതിനിടെ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടാലും സ്ഥാനം രാജിവെക്കില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതോടെ ധന രംഗത്ത് പുതിയ പ്രസിഡന്റുമായി സംഘർഷം കൂടുമെന്നാണ് വിലയിരുത്തുന്നത്.