dyfi

രക്ത ദാനം മഹാദാനം എന്ന് പറയാറുണ്ട്. നിങ്ങളുടെ 300 മില്ലി രക്തം കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് വലിയ കാര്യമല്ലേ. ക്യാൻസർ ബാധിതനായ ഒരാൾക്ക് അത്തരത്തിൽ രക്തം ദാനം ചെയ്ത രണ്ട് ഡി വൈ എഫ് ഐക്കാരെക്കുറിച്ചുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൊതിച്ചോറ് വിതരണത്തിന് ശേഷം ഒരു യുവതി സഖാവേ ഭർത്താവിന് രക്തം വേണമെന്ന് അപേക്ഷിച്ചുകൊണ്ട് വന്നതിനെക്കുറിച്ചാണ് പോസ്റ്റ്. തുടർന്ന് രണ്ട് പേർ രക്തം കൊടുക്കാൻ പോയതും തുടർന്ന് നടന്ന കാര്യങ്ങളെക്കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.

ഫേസ്‌‌‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹൃദയം തൊട്ട് ഡിവൈഎഫ്ഐ. ഇന്നലെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തേണ്ടത് ഡിവൈഎഫ്ഐ പെരിയാർ മേഖല കമ്മിറ്റി ആയിരുന്നു പൊതിച്ചോറ് വിതരണം കഴിഞ്ഞ് മടങ്ങുന്ന വഴി സഖാവേ എന്നൊരു വിളി, പിന്നിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ ഒരു യുവതി എന്താണ് എന്ന് ചോദിക്കുന്നതിനു മുമ്പ് അവർ കാര്യം പറഞ്ഞു എന്റെ ഭർത്താവ് അഞ്ചുവർഷമായി ക്യാൻസർ മൂലം ചികിത്സയിലാണ് എന്നെ ഒന്ന് സഹായിക്കാമോ എനിക്ക് ബി പോസിറ്റീവ് ബ്ലഡ് വേണം അത്യാവശ്യമാണ് ഞങ്ങൾക്കിടയിൽ നിന്ന് ഒരു ശബ്ദം എന്റെ ബി പോസിറ്റീവ് ആണ് ഞാൻ കൊടുക്കാൻ തയ്യാറാണ് വീണ്ടും യുവതി പറഞ്ഞു.

പക്ഷേ ഒരു പ്രശ്നമുണ്ട് ബ്ലഡ് കൊടുക്കേണ്ടത് ഇവിടെയല്ല മുണ്ടക്കയത്തുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ് യുവതി പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഞങ്ങൾക്കിടയിൽ നിന്ന് ഒരു ശബ്ദം ഉയർന്നു അതിനെന്താ ഞങ്ങൾ പോകാം പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ മുണ്ടക്കയത്തേക്ക് ആശുപത്രിയുടെ ലാബിനു മുന്നിൽ എത്തിയപ്പോൾ സഖാവ് അജിത്ത് പറഞ്ഞു 14 എന്ന് ഇത് കേട്ട സഖാവ് ജയ്സന്റെ മുഖത്തൊരു ചിരി പടർന്നു.

അപ്പോൾ ഞാൻ കാര്യം തിരക്കി അപ്പോഴാണ് ഞാൻ ഒരു കാര്യം അറിയുന്നത് ഇതും കൂടെ കൂട്ടി 14 മത്തെ തവണയാണ് അജിത്ത് രക്ത വിതരണം നടത്തുന്നത് 18 തവണ രക്തദാനം നൽകിയ സഖാവ് ജയ്സനെ പൊട്ടിക്കുക എന്നതാണ് ലക്ഷ്യം സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായ ഈ മത്സരത്തിന്റെ ഭാഗമാകാൻ എനിക്കും സാധിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നു...