
പാലക്കാട്: മണ്ഡല-മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരുടെ വൻതിരക്ക് പരിഗണിച്ച് ബംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. നവംബർ 12 മുതൽ ജനുവരി 28 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിരുവനന്തപുരം നോർത്ത്-ബംഗളൂരു പ്രതിവാര ട്രെയിൻ(06083/84) ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും ബുധനാഴ്ചകളിൽ തിരിച്ചുമാണ് സർവീസ് നടത്തുക. ഇരുവശത്തേക്കുമായി ആകെ 48 സർവീസ് ഉണ്ടാകും.
അയ്യപ്പ ഭക്തർക്ക് കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലിറങ്ങി പമ്പയിലേക്കുള്ള ബസ് പിടിക്കാം. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ബുധനാഴ്ചകളിൽ രാത്രി 9.10നാണ് പാലക്കാട് ജംഗ്ഷനിൽ എത്തുക. 16 തേഡ് എ.സി കോച്ചുകളും രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ജനറേറ്റർ കാറുമാണ് ട്രെയിനിലുള്ളത്. സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഉടൻ ആരംഭിക്കും.
സമയക്രമം
 ട്രെയിൻ നമ്പർ(06084) ബുധൻ- എസ്.എം.വി.ടി ബംഗളൂരു- (ഉച്ചയ്ക്ക് 12.45),  കെ.ആർ പുരം(12.53)  ബംഗാർപേട്ട്(1.48)  സേലം(4.57)  ഈറോഡ്(5.50)  തിരുപ്പൂർ(6.43)  പോത്തന്നൂർ(8.15)  പാലക്കാട്(9.10)  തൃശൂർ(11.55)  ആലുവ(1.08)  എറണാകുളം നോർത്ത്(1.30)  ഏറ്റുമാനൂർ(2.20)  കോട്ടയം(2.40)  ചങ്ങനാശ്ശേരി(3.00)  തിരുവല്ല(3.14)  ചെങ്ങന്നൂർ(3.28)  മാവേലിക്കര(3.44)  കായംകുളം(3.55)  കൊല്ലം(4.40)  തിരുവനന്തപുരം നോർത്ത്(രാവിലെ 6.45)
 ട്രെയിൻ നമ്പർ(06083) ചൊവ്വ  തിരുവനന്തപുരം നോർത്ത്(വൈകിട്ട് 6.05)  കൊല്ലം(7.07)  കായംകുളം(7.43)  മാവേലിക്കര(7.55)  ചെങ്ങന്നൂർ(8.10)  തിരുവല്ല(8.24)  ചങ്ങനാശ്ശേരി(8.35)  കോട്ടയം(8.57)  ഏറ്റുമാനൂർ(9.17)  എറണാകുളം നോർത്ത്(10.10)  ആലുവ(10.37)  തൃശൂർ(11.37)  പാലക്കാട്(12.50)  പോത്തന്നൂർ(1.58)  തിരുപ്പൂർ(3.15)  ഈറോഡ്(4.10)  സേലം(5.07)  ബംഗാർപേട്ട്(8.43)  കെ.ആർ പുരം(9.28)  എസ്.എം.വി.ടി ബംഗളൂരു- (രാവിലെ 10.55).