തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന പതിമ്മൂന്നാമത് ക്വിസ ചലച്ചിത്രോത്സവത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.ടെക്‌നോപാർക്ക്,ഇൻഫോപാർക്ക്,സൈബർപാർക്ക് എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഐ.ടി കമ്പനികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് പങ്കെടുക്കാം.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000 രൂപയും സമ്മാനം ലഭിക്കും.മികച്ച നടൻ,നടി,ഛായാഗ്രാഹകൻ,എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരമുണ്ട്.ഡിസംബറിൽ ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിലാണ് പ്രദർശനവും പുരസ്‌കാരദാനവും.മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 30.രജിസ്‌ട്രേഷനായി https://prathidhwani.org/Qisa2024 എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.വിശദവിവരങ്ങൾക്ക് രോഹിത് കൊല്ലതൊടിയിൽ 89438 02456 (ഫെസ്റ്റിവൽ ഡയറക്ടർ),ഹരി.എസ് 97905 98958 (കൺവീനർ ടെക്‌നോപാർക്ക്),ശ്രീനാഥ് ഗോപിനാഥ് 94470 40733 (കൺവീനർ ഇൻഫോപാർക്ക്),ഗായത്രി 9495495039 (കൺവീനർ കോഴിക്കോട് സൈബർപാർക്ക്).prathidhwani.qisa@gmail.com