rajith-kumar

ആലപ്പുഴ: തുറവൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ മരിച്ചു. വളമംഗലം സ്വദേശി ര‌ജിത്ത് കുമാറാണ് (47) മരിച്ചത്. ദേശീയപാതയിൽ പുത്തൻചന്തയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. രജിത്ത് കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ടാങ്കർ ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലിൽ തട്ടി ലോറിയുടെ പിൻ ചക്രത്തിനിടയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.