
1. സ്പെഷ്യൽ അലോട്ട്മെന്റ്
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 11ന് നടത്തും. www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ളവർ 10നകം ഓപ്ഷൻ നൽകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് 13നകം പ്രവേശനം നേടണം. ഫോൺ: 04712560363, 64.
2. പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ പഞ്ചവത്സര എൽ എൽ.ബി ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് 11ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.inൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഫോൺ:0471 2525300.