
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 നവംബർ 10 -1200 തുലാം 25 - ഞായറാഴ്ച. ( പുലർന്ന ശേഷം 10 മണി 59 മിനിറ്റ് 15 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം
അശ്വതി : സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.
ഭരണി : സാമ്പത്തിക നഷ്ടങ്ങള്‍, കുടുംബത്തില്‍ ദോഷാനുഭവങ്ങൾ, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, ദൂരയാത്രാക്ലേശം, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.
കാര്‍ത്തിക : ദീര്‍ഘനാളായി കൊണ്ടു നടന്ന മോഹങ്ങൾ പൂവണിയും, ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. നൂതന അറിവുകള്‍ സമ്പാദിക്കും.
രോഹിണി : അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, കുടുംബ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം പ്രതീക്ഷിക്കാം.
മകയിരം : പ്രണയത്തില്‍ ചെന്ന് ചാടരുത്, ഏത് കാര്യങ്ങൾക്കും മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കും.
തിരുവാതിര : പ്രകോപിപ്പിക്കുന്ന പല കാര്യങ്ങളും ചുറ്റും നടക്കും, അതിലൊന്നും വശംവദനാകരുത്. സ്ത്രീകള്‍ മുഖേനെ സന്തോഷവും സമാധാനവും ലഭിക്കും, ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.
പുണര്‍തം : പഠന കാര്യങ്ങളിൽ ഏത് പ്രതിസന്ധി ഘട്ടത്തെയും മറികടന്നു മുന്നേറും. ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.
പൂയം : പ്രയത്നത്തിന് തക്കവണ്ണം അംഗീകാരം ലഭിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്. ജല യാത്ര നടത്താന്‍ യോഗം, അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും.
ആയില്യം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. വിദ്യാഗുണം ഉണ്ടാകും. കർമരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. ഇഷ്ട ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും.
മകം: ചർമ്മ സംബന്ധമായി ഉള്ള പ്രശ്നങ്ങൾ അലട്ടിയേക്കാം. വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പലവിധത്തിലും ഉള്ള വിഷമതകൾ.
പൂരം : അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കും. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.
ഉത്രം : ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, സ്വഹിതത്തിന് വിപരീതമായി കുടുംബാഗംങ്ങള്‍ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
അത്തം : ഓഹരി വിപണിയില്‍ പണം നഷ്ടം വരും, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം. പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും.
ചിത്തിര : മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക, നിഗൂഢ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, ശത്രുവിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം പ്രശ്‌നങ്ങൾ.
ചോതി : ശത്രുക്കള്‍ വര്‍ദ്ധിക്കും, ദാമ്പത്യ സുഖക്കുറവ്, ജീവിതവിജയം നേടാൻ കഠിനപരിശ്രമം വേണ്ടിവരും, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക.
വിശാഖം : തൊഴില്‍ പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ഉത്തരവാദിത്തം കാണിക്കാൻ സാഹചര്യങ്ങളുണ്ടാകും.
അനിഴം : വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കും. ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം. അന്തസ്സ് നിലനിര്‍ത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവര്‍ത്തനം മൂലം മേന്മ ഉണ്ടാകും.
കേട്ട : സമൂഹത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ ഉയർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും, പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും, ചിരകാലാഭിലാഷങ്ങള്‍ പൂവണിയും.
മൂലം : സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. ശത്രുക്കളുടെ ശല്യം കുറയും, ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും.
പൂരാടം : ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. കുടുംബാംഗങ്ങളില്‍ പെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായം ലഭിക്കും.
ഉത്രാടം : ഏർപ്പെടുന്ന ജോലികളിൽ വിജയം കാണും. ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും. പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.
തിരുവോണം : കലാ- സാമൂഹിക- സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും, പ്രണയബന്ധങ്ങളിൽ വിജയം. പൊതു പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
അവിട്ടം : പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവപ്പെടും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കുക.
ചതയം : സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. പല വിധത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേർപാടു മൂലം ദുഃഖം അനുഭവിക്കാൻ ഇടവരും. അന്യഗൃഹ വാസം, നേത്ര ഉദര രോഗം.
പൂരുരുട്ടാതി : ചെലവ് കർശനമായി നിയന്ത്രിക്കണം. സർക്കാർ സംബന്ധമായി പലവിധ വിഷമതകൾ അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവർക്ക് തടസം നേരിടും. അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും.
ഉത്രട്ടാതി : ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവു കൂടും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. ജോലിസ്ഥലത്ത് ക്ഷമയോടെ തുടരുക. ഒരേ സമയം ഒന്നിലധികം പ്രവർത്തികളിൽ ഏർപ്പെടുന്നതിനാൽ മനഃസമാധാനം നഷ്ടപ്പെടും.
രേവതി : പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും നിയമ നടപടികളും, മുൻകൈയെടുത്തു കുടുബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സമയത്ത് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ മൂലം പ്രയാസങ്ങൾ.