
ഇടുക്കിയിലെ ടൂറിസം രംഗത്തിന് പുത്തൻ ഉണർവേകുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇടുക്കിയിൽ ജലവിമാനമിറങ്ങും, മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ നവംബർ 11നാണ് ജലവിമാനമിറങ്ങുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് സ്വീകരണം നൽകും. എം.എൽ.എമാരായ എ.രാജ, എം.എം.മണി എന്നിവർ പങ്കെടുക്കും.