s



ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്ര് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ ആകർഷകമായി അവതരിപ്പിച്ച ചിത്രത്തിനായി മലയാള സിനിമയിലെ പ്രമുഖർ ഒത്തു ചേർന്നു. സംവിധായിക പായൽ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെ താരങ്ങളും ഉൾപ്പെടുന്ന സംവാദവും നടന്നു.
മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റിമ കല്ലിംഗൽ, ഗായത്രി അശോക്, ഐശ്വര്യ ലക്ഷ്മി, റിയാസ് സലിം, റാണി ഹരിദാസ്, അതുല്യ ആശാദം, ലെൻഡ്രിക് കുമാർ, വിഷ്ണു രാഘവ്, ശീതൾ ശ്യാം, നിമിഷ ഹക്കിം, അനഘ നാരായണൻ തുടങ്ങി നിരവധിപേർസ്ക്രീനിങിൽ പങ്കെടുത്തു.
മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും നവംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും. ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻഡ് ചീസ്, അനതർ ബർത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിർമ്മാണമാണ് ഈ ചിത്രം. സ്പിരിറ്റ് മീഡിയയാണ് ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യുന്നത്. പി.ആർ. ഒ- ശബരി.