
ധനുഷ് നായകനായും സംവിധായകനായും എത്തുന്ന ഇഡ് ലി കടൈ ഏപ്രിൽ 10ന് തിയേറ്ററിൽ.
ഓലമേഞ്ഞ ഒരു കടയിലേക്ക് നടന്നടുക്കുന്ന ധനുഷിന്റെ രൂപമാണ് പോസ്റ്ററിൽ. 'ശിവനേശ് ഇഡ്ലി കടൈ" എന്നാണ് കടയുടെ ബോർഡ്. ഇത് ധനുഷ് കഥാപാത്രമായിരിക്കുമെന്നാണ് സൂചന.
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്. തിരുച്ചി ത്രിമ്പലത്തിനുശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ധനുഷിന്റെ കരിയറിലെ 52-ാമത് ചിത്രവും നാലാമത്തെ സംവിധാന സംരംഭവും.
പാ പാണ്ടി, രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നിവയാണ് ധനുഷിന്റെ സംവിധാന സംരംഭങ്ങൾ. നിലാവ്ക്ക് എൻമേൽ എന്നടി കോപം വൈകാതെ റിലീസ് ചെയ്യും.