school-sports

ചീഫ് മിനിസ്റ്റേഴ്‌സ് എവറോളിംഗ് ട്രോഫി തിരുവനന്തപുരം ഏറെക്കുറെ ഉറപ്പിച്ചു. ഓവറാൾ പട്ടികയിൽ 1895 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 763 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് 683 പോയിന്റും.

വെളിച്ചക്കുറവിനെത്തുടർന്ന് ഇന്നലെ നടക്കേണ്ട സീനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോ മത്സരങ്ങൾ ഇന്നത്തേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 6.30ന് നടക്കേണ്ട മത്സരങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ 1 റെക്കാഡ് മാത്രം

സീനിയർ ആൺകുട്ടികളുടെ 110 മീറ്രർ ഹർഡിൽസ് -തൃശൂരിന്റെ വിജയ്‌കൃഷ്ണ (13.97 സെക്കൻ‌ഡ്)​