kk

തൃ​ശൂ​ർ​:​ ​നാ​ട്ടാ​ന​ക​ളി​ലെ ​ ​കാ​ര​ണ​വ​രാ​യി​രു​ന്ന​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡിന്റെ ​കൊ​മ്പ​ൻ​ ​വ​ട​ക്കു​ന്നാ​ഥ​ൻ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ച​രി​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​ചെ​ന്ന​ ​ആ​ന​ക​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കൊ​ക്ക​ർ​ണി​ ​പ​റ​മ്പി​ൽ​ ​ഒ​രു​ ​മാ​സ​ത്തോ​ള​മാ​യി​ ​വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ 63​ ​വ​യ​സുണ്ട് . ​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്രം​ ​കൊ​ക്ക​ർ​ണി​ ​പ​റ​മ്പി​ലെ​ ​ത​റ​യി​ൽ​ ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട​ര​യോ​ടെ​ ​കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.


പ്രാ​യാ​ധി​ക്യ​വും​ ​ദ​ഹ​ന​ക്കേ​ടു​മാ​ണ് ​മ​ര​ണ​കാ​ര​ണം.​ ​ഔ​ദ്യോ​ഗി​ക​ ​രേ​ഖ​ക​ളി​ൽ​ ​വ​യ​സ് 63​ ​ആ​ണെ​ങ്കി​ലും​ ​എ​ൺ​പ​ത്തി​യ​ഞ്ചില​ധി​കം​ ​പ്രാ​യ​മു​ണ്ടെ​ന്ന് ​പ​റ​യു​ന്നു.​ ​നാ​ൽ​പ്പ​ത് ​വ​ർ​ഷം​ ​മു​മ്പ് ​പോ​പ്‌​സ​ൺ​ ​ഗ്രൂ​പ്പി​ൽ​ ​നി​ന്നാ​ണ് ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​വാ​ങ്ങി​ ​വ​ട​ക്കുംനാ​ഥ​ന് ​ന​ട​യി​രു​ത്തി​യ​ത്.​ ​ഭ​ണ്ഡാ​ര​പ്പി​രി​വ് ​ന​ട​ത്തി​യാ​ണ് ​ആ​ന​യെ​ ​വാ​ങ്ങു​ന്ന​തി​ന് ​പ​ണം​ ​ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​എ​ല്ലാ​ ​ഉ​ത്സ​വ​ങ്ങ​ളി​ലും​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​ ​ ​ഒ​രു​ ​മാ​സ​മാ​യി​ ​സു​ഖ​മി​ല്ലാ​തെ​ ​കൊ​ക്ക​ർ​ണി​ ​പ​റ​മ്പി​ൽ​ ​വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ ​മൂ​ന്നാ​ഴ്ച​ ​മു​ൻ​പ് ​ക​ട​ലാ​ശേ​രി​ ​പി​ഷാ​രി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​വാ​വാ​റാ​ട്ടി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​പ്രാ​യ​മേ​റി​യ​തോ​ടെ​ ​ഉ​ത്സ​വ​ ​എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ ​കു​റ​ച്ചു.​ ​പി​ന്നീ​ട് ​ക്ഷേ​ത്രം​ ​ശീ​വേ​ലി​ക​ൾ​ക്കാ​ണ് ​എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്ന​ത്.​ ​എ​ര​ണ്ട​ക്കെ​ട്ടി​ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ വൈ​കി​ട്ടോ​ടെ​ ​കോ​ട​നാ​ട്ടേ​യ്ക്ക് ​കൊ​ണ്ടു​പോ​യി.​ ​നാളെ ​സം​സ്‌​കാ​രം​ ​ന​ട​ത്തും.