deepika-padukone

ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. സെപ്‌തംബറിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ദീപാവലി ആഘോഷത്തിനിടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി താരങ്ങൾ രംഗത്തെത്തിയിരുന്നു. 'ദുവ പദുകോൺ സിംഗ്' എന്നാണ് കുഞ്ഞിന്റെ പേര്.​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​ത​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ളെന്നും അതിനാലാണ് അങ്ങനെ ഒരു പേര് ഇട്ടതെന്നും വെളിപ്പെടുത്തി ദീപിക ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനൊപ്പം കുഞ്ഞിന്റെ കാലിന്റെ ചിത്രവും താരദമ്പതികൾ പങ്കുവച്ചിരുന്നു. ദുവയുടെ മറ്റ് ചിത്രങ്ങളൊന്നും ഇതുവരെ ദീപികയും രൺവീറും പുറത്തുവിട്ടിരുന്നില്ല.

ഇപ്പോഴിതാ മകളുമായി താരദമ്പതികൾ വിമാനത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മുംബയിലെ കലിനയിലുള്ള സ്വകാര്യ വിമാനത്താവളത്തിലേക്ക് മകളുമായി കാറിൽ പോകുന്നതും അവിടെ ഇറങ്ങിയ ശേഷം ഇവർ ഉള്ളിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. മേക്കപ്പ് ഒന്നുമില്ലാതെ സാധാരണ ലുക്കിലാണ് ദീപിക എത്തിയത്. കുഞ്ഞിനെ നടി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ക്യാമറയിൽ പതിയാതെ ഇരിക്കാൻ താരദമ്പതികൾ ശ്രമിക്കുന്നുണ്ട്.

View this post on Instagram

A post shared by Viral Bhayani (@viralbhayani)


2018​ ​ന​വം​ബ​റി​ൽ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​ലാ​യി​രു​ന്നു​ ദീപികയും രൺവീർ സിംഗും ​ ​വി​വാ​ഹിതരായത്.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഇ​രു​വ​രും​ ​അ​ഞ്ചാം​ ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വേ​ള​യി​ലാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​ഞ്ഞു​ടു​പ്പി​ന്റെ​യും​ ​ഷൂ​സി​ന്റെ​യും​ ​ബ​ലൂ​ണു​ക​ളു​ടെ​യും​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​മാ​താ​പി​താ​ക്ക​ളാ​കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​സ​ന്തോ​ഷ​വാ​ർ​ത്ത​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ച​ത്.