
അബുദാബി: വിദേശരാജ്യങ്ങളിൽ ജോലി തേടിയെത്തിയതിനുശേഷം തെറ്റില്ലാത്ത സമ്പാദ്യമായിക്കഴിഞ്ഞാൽ മിക്കവാറും പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് കുടുംബത്തെയും ഒപ്പം കൂട്ടുകയെന്നത്. എന്നാൽ ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ദുബായിൽ താമസമാക്കിയവർക്കും കുടുംബത്തെ എത്തിക്കണമെങ്കിൽ റെസിഡൻസ് വിസയ്ക്കായി സ്‌പോൺസർ ചെയ്യേണ്ടതുണ്ട്.
ഒരു തൊഴിൽ ഉണ്ടായിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും സ്‌പോൺസർ ചെയ്യാം. കൂടാതെ നിങ്ങളുടെ തൊഴിൽ ദാതാവ് വർക്ക് പെർമിറ്റും സാധുതയുള്ള റെഡിഡൻസി വിസയും ഉറപ്പാക്കിയിരിക്കണം. ആദ്യമായി കൊണ്ടുവരുന്നതാണെങ്കിൽ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിലെത്തിക്കാം. എന്നാൽ സ്ഥിരമായി താമസിക്കാനാണെങ്കിൽ റെസിഡൻസി വിസ ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യുന്നതിനായി ചില നിയമനടപടിക്രമങ്ങൾ പാലിക്കേണ്ടതായുണ്ട്.
ആവശ്യമായ രേഖകൾ
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിഎ) വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അമേർ സെന്ററുകൾ, ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.
200 ദിർഹം ആണ് റെസിഡൻസ് പെർമിറ്റ് ഫീസ്. ഇതിന് പുറമെ 10 ദിർഹം നോളജ് ഫീ, 10 ദിർഹം ഇന്നോവേഷൻ ഫീസ്, ഡെലിവറി ഫീസ് 20 ദിർഹം, രാജ്യത്തിനകത്തെ ഫീസ് 500 ദിർഹം എന്നിവയും ഒടുക്കണം.