coconut-oil-

എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് എണ്ണ. വെളിച്ചെണ്ണ,​ ഒലീവ് ഓയിൽ,​ നല്ലെണ്ണ തുടങ്ങിയ ഓട്ടേറെ എണ്ണകൾ വീടുകളിൽ ഉപയോഗിക്കാറുണ്ട്. അതിൽ കൂടുതലും നാം ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. പാചകം ചെയ്യാൻ,​ വിളക്ക് കത്തിക്കാൻ,​ മുടിയിൽ തേയ്ക്കാൻ എന്നിവയ്ക്കാണ് വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നത്.

തേങ്ങ ഉണക്കി ആട്ടിയാണ് വെളിച്ചെണ്ണ ഉണ്ടാകുന്നത്. അതിന് ധാരാളം സമയം എടുക്കുന്നതിനാൽ ആരും അതിന് അങ്ങനെ ശ്രമിക്കാറില്ല. പകരം മാർക്കറ്റിൽ നിന്നാണ് പലരും വെളിച്ചെണ്ണ വാങ്ങുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന എണ്ണ ശുദ്ധമാണോ അല്ലയോയെന്ന് തിരിച്ചറിയാൻ വളരെ പ്രയാസമാണ്. എണ്ണയിലെ മായം കണ്ടുപിടിക്കാൻ ഒട്ടേറെ എളുപ്പവഴികളുണ്ട് അത് നോക്കിയാലോ?​

വെള്ളപേപ്പർ

വെള്ളപേപ്പർ ഉപയോഗിച്ച് വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ കഴിയുന്നു. അതിന് ആദ്യം ഒരു തുണ്ട് വെള്ളപേപ്പർ എടുത്ത് അതിൽ കുറച്ച് എണ്ണയൊഴിച്ച് വയ്ക്കുക. എണ്ണ പേപ്പറിൽ പടരുകയാണെങ്കിൽ അത് ശുദ്ധമാണ്.

ഫ്രിഡ്ജ്

നിറമില്ലാത്ത ഒരു ചില്ലുഗ്ലാസിൽ കുറച്ച് വെളിച്ചെണ്ണയെടുത്ത് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം (ഫ്രീസറിനുള്ളിൽ വയ്ക്കരുത്)​. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ അത് പെട്ടെന്ന് കട്ടയാകുന്നു.

വെണ്ണ

വെളിച്ചെണ്ണയിൽ കുറച്ച് ശുദ്ധമായ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായാൽ ആ എണ്ണയിൽ കെമിക്കലോ പെട്രോളിയമോ ചേർന്നിട്ടുണ്ടെന്ന് മനസിലാക്കുക.

മണം

മായം കലരാത്ത എണ്ണകൾക്ക് ചെറിയ ഒരു മണം ഉണ്ടാകും. എന്നാൽ രൂക്ഷമായ മണം വരുകയാണെങ്കിൽ അതിൽ കെമിക്കൽ ചേർത്തിട്ടുണ്ട്.