
രാജ്യത്ത് ഹീറ്റിംഗ്,വെന്റിലേഷൻ,എയർകണ്ടിഷനിംഗ് തുടങ്ങിയവ ഉൾപ്പെടുന്ന എച്ച്.വി.എ.സിയുടെ വാർഷിക വളർച്ച നിരക്ക് 15.8ശതമാനമാണ്. 2030ഓടെ ഇത് 30ബില്യൺ യു.എസ് ഡോളറിന്റെ വളർച്ച കൈവരിക്കുമെന്ന് കണക്കാക്കിയെങ്കിലും ഇന്റലിജന്റ് സൊല്യൂഷൻസാണ് രൂപപ്പെട്ടുവരുന്നത്. കൂടാതെ കൺട്രോൾ സിസ്റ്റം,റിയൽ ടൈം മോണിറ്ററിംഗ് എന്നിവ പ്രാവർത്തികമാക്കുന്നു. ഊർജ്ജ ഉപയോഗം കുറയ്ക്കാനുതകുന്ന രീതിയിലുള്ള സിസ്റ്റത്തിന് പ്രാധാന്യമേറുന്നു. എ.ഐ,ഓട്ടോമേഷൻ എന്നിവ പ്രാവർത്തികമാക്കിയുള്ള സാങ്കേതികവിദ്യ അനുവർത്തിക്കുന്നു.
എച്ച്.വി.എ.സിയിൽ മികച്ച തൊഴിൽ ലഭിക്കാനുതകുന്ന നിരവധി കോഴ്സുകളുണ്ട്. ബിരുദ,ഡിപ്ലോമ, സർട്ടിഫിക്കറ്റ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് ഇതുമായി ബന്ധപ്പെട്ട മാനേജീരിയൽ തലത്തിലുള്ള സ്‌കിൽ വികസന കോഴ്സുകളുണ്ട്. ഡിപ്ലോമ,സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് യഥാക്രമം സൂപ്പർവൈസറി,ടെക്നിഷ്യൻ ലെവൽ കോഴ്സുകളുണ്ട്. ടെക്‌നോളജി രംഗത്ത് എച്ച്.വി.എ.സി എൻജിനിയറിംഗ് മേഖലയിൽ ലോകത്തെമ്പാടും കൂടുതൽ തൊഴിലുകളാണുള്ളത്. മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് അവസരങ്ങളേറെയും. എച്ച്.വി.എ.സിയിൽ പ്രത്യേക ഡിപ്ലോമ,സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.
നാഷണൽ സ്‌കിൽ വികസന കോർപ്പറേഷന്റെ അംഗീകാരമുള്ള കോഴ്സുകൾക്ക് രാജ്യത്തിനകത്തും,വിദേശത്തും സാദ്ധ്യതകളുണ്ട്. 150- 400 മണിക്കൂർ ദൈർഘ്യമുള്ള സ്‌കിൽ വികസന കോഴ്സുകളുണ്ട്. ബേസിക് കോഴ്സുകൾക്കനുസരിച്ച് വിവിധ കോഴ്സുകൾ പഠിക്കാം. ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്,ഡിപ്ലോമ,ഐ.ടി.ഐ/ഐ.ടി.സി സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് പ്രോഗ്രാം,പ്ലസ്ടു പൂർത്തിയാക്കിയവർക്കും എളുപ്പത്തിൽ ചെയ്യാവുന്ന കോഴ്സുകളുമുണ്ട്. എച്ച്.വി.എ.സിയിൽ 370 മണിക്കൂർ വരെ ദൈർഘ്യമുള്ള സ്‌കിൽ വികസന ഡിസൈൻ കോഴ്സുകളുണ്ട്. നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നാലുമാസം ദൈർഘ്യമുള്ള എയർ കണ്ടിഷൻ കോഴ്സ് നടത്തിവരുന്നു. കൂടാതെ മാസ്റ്റർ കൺട്രോൾ,ക്വാളിറ്റി കൺട്രോൾ,ഡിസൈൻ,എം.ഇ.പി,റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ് കോഴ്സുകളുമുണ്ട്. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുമാസം മുതൽ മൂന്നുമാസം വരെ ദൈർഘ്യമുള്ള പരിശീലന കോഴ്സുകളുണ്ട്. സ്വകാര്യ മേഖലയിലാണ് സർട്ടിഫിക്കറ്റ്,ഡിപ്ലോമ പ്രോഗ്രാമുകൾ കൂടുതലായുള്ളത്.
വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ എച്ച്.വി.എ.സിക്ക് സാദ്ധ്യതയേറെയാണ്. യു.കെ സെക്ടർ കൗൺസിൽ,സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിട്ടി,യു.എസ് സ്‌കിൽ കൗൺസിൽ,യൂറോപ്പ്യൻ സെക്ടർ കൗൺസിൽ,ഓസ്‌ട്രേലിയ സ്‌കിൽ കൗൺസിൽ എന്നിവയുടെ സർട്ടിഫിക്കേഷനോടുകൂടിയുള്ള പ്രോഗ്രാമുകൾ പൂർത്തിയാക്കിയാൽ ഈ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാം. അതിവേഗം വളർന്നു വരുന്ന സാങ്കേതികവിദ്യയാണ് ഈ രംഗത്തുള്ളത്.
നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതി
തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതി വഴി 528 നഴ്സുമാർ ജർമ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതിൽ പതനത്തിന്റെ 35ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി. നോർക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് മുഖ്യാതിഥിയായ ബംഗലൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അഹിം ബുർകാർട്ട് പറഞ്ഞു.
മികച്ച വിദേശഭാഷാപഠനത്തിനായി എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.