
ന്യൂഡൽഹി : രാഷ്ട്രീയ - സ്വകാര്യ താത്പര്യങ്ങളുള്ള ഗ്രൂപ്പുകളിൽ നിന്ന് ജഡ്‌ജിമാർ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഇന്നലെ റിട്ടയർ ചെയ്‌ത ഡി.വൈ. ചന്ദ്രചൂഡ്. ജഡ്‌ജിമാർ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയരാകുന്ന സാഹചര്യമാണ്. ഒരുപക്ഷം പിടിക്കാൻ ജഡ്‌ജിമാരെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ നിക്ഷിപ്‌ത താത്പര്യമുള്ള ഗ്രൂപ്പുകൾ വാർത്താ ചാനലുകളെയും സാമൂഹമാദ്ധ്യമങ്ങളെയും ഉപയോഗിക്കുന്നു. ജനാഭിപ്രായം രൂപപ്പെടുത്താൻ ശ്രമിക്കുന്നു. ജഡ്‌ജിമാരെ സമ്മർദ്ദത്തിലാക്കുന്നു. ട്രോളുകളിലൂടെ ആക്രമിക്കുന്നു. കോടതികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടക്കം ജുഡിഷ്യറിയും സർക്കാരും കൂടിയാലോചനകളും സഹകരണവും ആവശ്യമാണ്. ഇംഗ്ളീഷ് പത്രം സംഘടിപ്പിച്ച ചടങ്ങിലാണ് ചന്ദ്രചൂഡ് മനസു തുറന്നത്.