chiranjeevi

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച ലക്കി ഭാസ്‌കറിന് പ്രശംസയുമായി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രം കണ്ടതിനു ശേഷം ചിരഞ്ജീവി അഭിനന്ദിച്ച വിവരം സംവിധായകൻ വെങ്കി അറ്റ്ലൂരി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അതേസമയം 10 ദിവസം കൊണ്ട് 88 കോടി 70 ലക്ഷം രൂപ ആഗോളതലത്തിൽ നേടി.

കേരളത്തിൽ ഇരുനൂറിലധികം സ്‌ക്രീനുകളിൽ സൂപ്പർ വിജയം നേടി കുതിക്കുകയാണ് ചിത്രം. കേരളത്തിൽ നിന്ന് 14 കോടിയോളം രൂപയാണ് ഇതുവരെ ലഭിച്ച കളക്ഷൻ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.