ramayanam

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഒന്നാം ഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലി റിലീസായും തിയേറ്ററിൽ എത്തും. രൺബീർ കപൂർ , സായ് പല്ലവി എന്നിവർ രാമനും സീതയുമായി വെള്ളിത്തിരയിൽ എത്തും.

ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പ്രൈം ഫോക്കസ് സ്റ്റുഡിയോയാണ് റിലീസ് തീയതി അറിയിച്ചത്.
5000 വർഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞ ഈ ഇതിഹാസം വെള്ളിത്തിരയിലേക്കെത്തുമ്പോൾ, നാളിതുവരെ കാണാത്ത തരം ദൃശ്യവിസ്മയത്തിനായാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്നത്.
ഹോളിവുഡിലെ എക്കാലത്തെയും വൻ ചിത്രങ്ങളായ 'ഡ്യൂൺ', 'ഇൻസെപ്ഷൻ' സമീപകാല ഹിറ്റ് ചിത്രമായ 'ദി ഗാർഫീൽഡ് മൂവി' എന്നീ ചിത്രങ്ങളിൽ ഭാഗവാക്കായ നിർമാതാവ് നമിത് മൽഹോത്ര 'ആംഗ്രി ബേബീസ് 3' യും പ്രഖ്യാപിച്ചിട്ടുണ്ട്.