
വഖഫ് നിയമവും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മുസ്ളിം സമുദായത്തിലും പൊതു സമൂഹത്തിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള കാഴ്ചപ്പാടുകൾ മതപരമാണ് എന്നതാണ് അതിന്റെ പ്രത്യേകത. ഈ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ എന്താണ് സംഭവിക്കുക എന്നാണ് രാജ്യം ഉറ്രുനോക്കുന്നത്. 1995 -ലെയും 2013-ലെയും പഴയ വഖഫ് നിയമങ്ങളിൽ പുതുതായി കേന്ദ്രം കൊണ്ടുവരുന്ന ഭേദഗതി പാർലമെന്റ് പാസാക്കുമോ?
വഖ്ഫ് (ഭേദഗതി)
ബിൽ സംഗ്രഹം
വഖഫ് (ഭേദഗതി) ബിൽ (2024) ലോക്‌സഭയിൽ അവതരിപ്പിച്ചത് ഓഗസ്റ്റ് എട്ടിനാണ്. 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ളതാണ് ഈ ബിൽ. ഇതനുസരിച്ച്, ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ മുഴുവൻ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതാണ് നിയമം. മുസ്ളിം നിയമപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യപരമോ ആയി കണക്കാക്കാവുന്ന ആവശ്യങ്ങൾക്കായി സ്ഥാവര, ജംഗമ
സ്വത്തിന്റെ ദാനമായാണ് വഖഫ് നിയമം നിർവചിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും വഖഫ് നിയന്ത്രിക്കാൻ ഒരു വഖഫ് ബോർഡ് രൂപീകരിക്കേണ്ടതുണ്ട്. നിയമത്തെ 'യുണൈറ്റഡ് വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫി
കുറഞ്ഞത് അഞ്ചു വർഷം ഇസ്ളാം മതം ആചരിക്കുന്ന വ്യക്തിക്കു മാത്രമേ അയാളുടെ കൈവശാധീനതയിലുള്ള സ്വത്തുവകകൾ വഖഫ് ആയി പ്രഖ്യാപിക്കാൻ കഴിയൂ എന്ന് ബിൽ പ്രത്യേകം പറയുന്നുണ്ട്. സ്ത്രീ അവകാശികൾ ഉൾപ്പെടെ ദാതാവിന്റെ (സ്വത്ത് നൽകുന്നയാൾ) അനന്തരാവകാശിക്ക് വഖഫ് പ്രഖ്യാപനം വഴി അനന്തരാവകാശം നിഷേധിക്കപ്പെടുന്നതിന് ഇടയാക്കുന്ന വഖഫ്- അലാൽ ഔലാദ് കാരണമാകരുതെന്നും ഇത് കൂട്ടിച്ചേർക്കുന്നു. ഇതോടെ, ഇനി മുതൽ മറ്റേതെങ്കിലും മതവിശ്വാസം ആചരിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മതം മാറി ഇസ്ലാമായാൽ അയാളുടെ സ്വത്തുക്കൾ ഉടനടി വഖഫ് ആയി പ്രഖ്യാപിക്കാനാവില്ല. ബന്ധുക്കൾക്ക് സ്വത്തിൽ അധികാരമുണ്ടായിരിക്കും. നിലവിൽ വഖഫ് നിയമമനുസരിച്ച് ദീർഘകാലം മറ്റൊരാളുടെ സ്വത്ത് അനുഭവിച്ചു വന്നിരുന്ന ഒരു മുസ്ലിമിന് അയാളുടെ കൈവശാധികാരം പറഞ്ഞ് സ്വത്തുക്കൾ വഖഫ് ആയി പ്രഖ്യാപിക്കാം. പുതിയ നിയമം അത് എടുത്തുകളയുന്നു. ഒപ്പം അമുസ്ലിമിനും വഖഫ് പ്രഖ്യാപിക്കാമെന്ന വ്യവസ്ഥയും മാറ്റുന്നു. ഇനി മുതൽ മുസ്ലിമിനു മാത്രമേ വഖഫ് പ്രഖ്യാപിക്കാൻ കഴിയൂ.
സർക്കാർ സ്വത്ത്
വഖഫ് ആക്കാമോ?
വഖഫ് എന്നു പ്രഖ്യാപിച്ച് സർക്കാർ സ്വത്തുക്കൾ ഇനി മുതൽ വഖഫ് അൽ ഔലാദിക്ക് പിടിച്ചെടുക്കാൻ കഴിയില്ല. ഇതുവരെ ഔലാദി അന്തിമാധികാരി ആയിരുന്നെങ്കിൽ ആ സ്ഥാനത്ത് ജില്ലാ കളക്ടർ അധികാര കേന്ദ്രമായി എത്തും. സ്വത്തുക്കൾ തർക്കത്തിലായി ഉടമസ്ഥാവകാശത്തിലോ, ഭൂരേഖ അളവുകളിലോ വ്യത്യാസമുണ്ടെങ്കിൽ കളക്ടറെ സമീപിക്കാം. അനിശ്ചിതത്വമുള്ള പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ജില്ലാ കളക്ടർ നിർണയിക്കുകയും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സർക്കാർ വസ്തുവായി കണക്കാക്കിയാൽ റവന്യു രേഖകൾ പുതുക്കി വഖഫ് നിയന്ത്രണത്തിൽ നിന്ന് മുക്തമാക്കും.
ഒരു സ്വത്ത് വഖഫ് ആണോ എന്ന് അന്വേഷിക്കുവാനും നിർണയിക്കുവാനും പഴയ നിയമം വഖഫ് ബോർഡിന് അധികാരം നൽകിയിരുന്നു. പുതിയ ബിൽ ഈ വ്യവസ്ഥയാണ് എടുത്തുകളയുന്നത്. പഴയ വഖഫ് നിയമം അനുസരിച്ച് സർവേയ്ക്കായി ഒരു സർവേ കമ്മിഷണറെയും അഡിഷണൽ കമ്മിഷണർമാരെയും നിയമിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനു പകരം പുതിയ ബിൽ, ജില്ലാ കളക്ടർമാർക്ക് സർവേ നടത്താൻ അധികാരം നൽകുന്നു. ബാക്കിയുള്ള സർവേകൾ സംസ്ഥാന റവന്യു നിയമങ്ങൾക്ക് അനുസൃതമായി നടത്തും.
സെൻട്രൽ വഖഫ്
കൗൺസിൽ
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും വഖഫ് ബോർഡുകൾക്കും ഉപദേശം നൽകാൻ കേന്ദ്ര വഖഫ് കൗൺസിൽ രൂപീകരിക്കുന്നതാണ് ഈ നിയമം. വഖഫിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയാണ് കൗൺസിലിന്റെ എക്‌സ് ഒഫിഷ്യോ ചെയർപേഴ്‌സൺ. എല്ലാ കൗൺസിൽ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണമെന്നും, പ്രത്യേകിച്ച് സുന്നി വംശജരായിരിക്കണമെന്നും നിലവിലെ നിയമം പറയുമ്പോൾ, പുതിയ നിയമം അനുസരിച്ച് സെൻട്രൽ വഖഫ് കൗൺസിലിൽ എല്ലാ വിഭാഗം മുസ്ലിങ്ങൾക്കും പ്രാതിദ്ധ്യം ഉണ്ടായിരിക്കണമെന്നും, രണ്ടു പേർ മുസ്ളിങ്ങളല്ലാത്തവർ ആയിരിക്കണമെ
മുസ്ലിങ്ങളുടെ ഇലക്ടറൽ കോളേജുകളിൽ നിന്ന് രണ്ട് അംഗങ്ങളെ വരെ തിരഞ്ഞെടുക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു. എംപിമാർ, എം.എൽ.എമാർ, എം.എൽ.സികൾ, സംസ്ഥാനം മുതൽ ബോർഡ് വരെയുള്ള ബാർ കൗൺസിൽ അംഗങ്ങൾ എന്നിവരിൽ നിന്ന് ഒരാളെ ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യാൻ സംസ്ഥാന സർക്കാരിന് ബിൽ അധികാരം നൽകുന്നു. അവർ മുസ്ലിങ്ങൾ ആകണമെന്നില്ല. രണ്ട് അമുസ്ലിം അംഗങ്ങളെ കൂടാതെ, ഷിയകൾ, സുന്നികൾ, മുസ്ളിങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു അംഗമെങ്കിലും,സംസ്ഥാനത്ത് വഖഫ് ഉണ്ടെങ്കിൽ ബൊഹ്‌റ, അഗാഖാനി സമുദായങ്ങളിൽ നിന്ന് ഓരോ അംഗവും ഉണ്ടായിരിക്കണം.
ട്രൈബ്യൂണൽ
ഘടന
നിലവിലെ വഖഫ് നിയമത്തിൽ ട്രൈബ്യൂണലിന്റെ ചെയർമാൻ സ്ഥാനത്ത് ഒരു അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റിനു തുല്യമായ സ്റ്റേറ്റ് ഓഫീസർ, മുസ്ലിം നിയമങ്ങളിലും നിയമശാസ്ത്രത്തിലും അറിവുള്ള വ്യക്തി എന്നിങ്ങനെ ആയിരുന്നെങ്കിൽ, പുതിയ ബിൽ രണ്ടാമത്തെ വ്യവസ്ഥ നീക്കം ചെയ്യുന്നു. പകരം, നിലവിലെ അല്ലെങ്കിൽ മുൻ ജില്ലാ കോടതി ജഡ്ജി ചെയർമാൻ, സംസ്ഥാന സർക്കാരിൽ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള നിലവിലെ, അല്ലെങ്കിൽ മുൻ ഉദ്യോഗസ്ഥൻ എന്നാക്കി മാറ്റിയിരിക്കുന്നു. വഖഫ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾ ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഈ ട്രൈബ്യൂണലുകളുടെ ചെയർമാൻ ക്ലാസ്- വൺ, ജില്ല, സെഷൻസ് അല്ലെങ്കിൽ സിവിൽ ജഡ്ജിക്കു തുല്യമായ റാങ്കുള്ള ജഡ്ജിയായിരിക്കണം. മറ്റ് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്.
അപ്പീലിന്
വ്യവസ്ഥ
വഖഫ് നിയമപ്രകാരം ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ അന്തിമമാണ്. അതിന്റെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ കോടതികളിൽ നിരോധിച്ചിരിക്കുന്നു. എന്നാൽ, പുതിയ ബിൽ നിലവിൽ വരുന്നതോടെ തർക്കങ്ങളിന്മേൽ വഖഫ് ട്രൈബ്യൂണലിനെ ചോദ്യം ചെയ്ത് ഹൈക്കോടതിക്ക് സ്വന്തം ഇഷ്ടപ്രകാരം, ബോർഡിന്റെ അപേക്ഷയിൽ, അല്ലെങ്കിൽ ഒരു പരാതിക്കാരനായ കക്ഷിയുടെ കാര്യത്തിൽ വസ്തുതകൾ പരിഗണിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ അന്തിമമായി കണക്കാക്കുന്ന വ്യവസ്ഥകൾ ബിൽ ഒഴിവാക്കുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകൾക്കെതിരെ ഇനി ഏതൊരു പരാതിക്കാരനും 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
വഖഫ് സ്വത്തുവകകളുടെ വിനിമയവും കൈകാര്യം ചെയ്യലും പണമിടപാടുകളും പഴയ വഖഫ് നിയമ പ്രകാരം സർക്കാരിനെ അറിയിക്കേണ്ടതില്ല. എന്നാൽ, രജിസ്ട്രേഷൻ, വഖഫ് അക്കൗണ്ടുകളുടെ പ്രസിദ്ധീകരണം, വഖഫ് ബോർഡുകളുടെ നടപടികളുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ രൂപീകരിക്കാൻ പുതിയ ബിൽ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു. നിയമപ്രകാരം, സംസ്ഥാന സർക്കാരിന് വഖഫുകളുടെ കണക്കുകൾ എപ്പോൾ വേണമെങ്കിലും ഓഡിറ്റ് ചെയ്യാവുന്നതാണ്. സി.എ.ജിയോ നിയുക്ത ഉദ്യോഗസ്ഥനോ ഇവ ഓഡിറ്റ് ചെയ്യാൻ ബിൽ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.
സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയുമോ, വഖഫ് വരുമാനത്തിന്റെയോ പതിനഞ്ച് ശതമാനത്തിലധികം ഷിയാ വഖഫ് ആണെങ്കിൽ, സുന്നി, ഷിയ വിഭാഗങ്ങൾക്കായി പ്രത്യേക വഖഫ് ബോർഡുകൾ സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നു. അഘഖാനി, ബൊഹ്‌റ വിഭാഗങ്ങൾക്ക് പ്രത്യേക വഖഫ് ബോർഡുകളും ബിൽ അനുവദിക്കുന്നു. ഇത് എല്ലാ വിഭാഗക്കാർക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കും.