കൊച്ചി : സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോക്സിംഗ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളുടെ ഉജ്ജ്വല പ്രകടനത്തിലൂടെ കൊല്ലം ജില്ല മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമാണ് എസ്.എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. 80+ കിലോഗ്രാം ഭാഗത്തിൽ പവന .എസ് , 80 കിലോഗ്രാം വിഭാഗത്തിൽ അൽഫോൻസാ ചാക്കോ എന്നിവരാണ് സ്വർണം നേടിയത് ,54 കിലോ വിഭാഗത്തിൽ ഭദ്ര. എസ്, 46 കിലോഗ്രാം വിഭാഗത്തിൽ അനുഷ്‌മി വി കെ, എന്നിവർ വെള്ളി മെഡലും 57 കിലോഗ്രാം വിഭാഗത്തിൽ അഖിലക്ഷ്മി,70 കിലോഗ്രാം വിഭാഗത്തിൽ ആൻസിയ എം കെ എന്നിവർ വെങ്കല മെഡലും നേടി. അണ്ടർ 19 വിഭാഗത്തിൽ 52 കിലോഗ്രാമിൽ ആരതി.ബി വെങ്കല മെഡൽ നേടി.
എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പങ്കെടുത്ത ഏഴുപേരിൽ നിന്ന് 6 പേരും മെഡലണിഞ്ഞു എന്നതും ശ്രദ്ധേയമായി.