
2024 നവംബർ 12 -1200 തുലാം 27 - ചൊവ്വാഴ്ച. (പുലർന്ന ശേഷം 7 മണി 51 മിനിറ്റ് 48 സെക്കന്റ് വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉതൃട്ടാതി നക്ഷത്രം)
അശ്വതി : ജോലിസ്ഥലത്ത് കൂടുതൽ കരുതൽ ആവശ്യമായി വരും. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസരം വന്നു ചേരും. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ദാമ്പത്യത്തില്‍ അകല്‍ച്ചകള്‍, ആരോഗ്യകാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുക.
ഭരണി : ബിസിനസിൽ വീഴ്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഔഷധം ഉപയോഗിക്കേണ്ടി വരും, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആഡംബരത്തിനായി പണം ചെലവഴിക്കും, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
കാര്‍ത്തിക : ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം, മുന്‍കോപം നിയന്ത്രിക്കണം, ദേഹ ദുരിതത്തിനു സാദ്ധ്യത, ജലം - അഗ്‌നി ഇവ സൂക്ഷിക്കണം, കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം.
രോഹിണി : ദാമ്പത്യത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം. പല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകാം. അധിക്ഷേപങ്ങളെ അതിജീവിക്കണം, ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്‌ഥ അറിയാതെ പ്രതികരിക്കരുത്.
മകയിരം : ബിസിനസ്സിൽ നിന്ന് സാമ്പത്തിക നേട്ടം. ദാമ്പത്യം സുഖപ്രദം, സുഹൃത്തുക്കളുമായി സമയം ചെലവിടും. ജീവിതത്തിൽ ശുഭ കാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം, പ്രതീക്ഷിച്ചതിലും ഉപരി സാമ്പത്തിക ലാഭം ഉണ്ടാകും.
തിരുവാതിര : ദാമ്പത്യബന്ധം ദൃഢമാകും, മാതൃഗുണം ഉണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, വിവാഹാലോചന തീരുമാനത്തിൽ എത്തും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും.
പുണര്‍തം : സഹോദര സ്ഥാനീയരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, കലാ രംഗത്തുള്ളവര്‍ക്ക് നേട്ടത്തിന്‍റെ സമയം, പ്രണയ ജീവിതത്തിൽ സന്തോഷം വർധിക്കും. യാത്രാഗുണം ഉണ്ടാകും.
പൂയം : വിവിധ കേന്ദ്രങ്ങളിൽ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി ഉണ്ടാകും. പ്രലോഭനങ്ങളില്‍ അകപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തെളിയും.
ആയില്യം : ഗൃഹത്തിൽ ബന്ധു സമാഗമം. യാത്രകൾ ഗുണകരമാകും. വ്യാപാരികള്‍ക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും, വിദേശ യാത്രയ്‌ക്ക് അവസരം ലഭിക്കും, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.
മകം : ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. അപ്രതീക്ഷിതമായി ഒരു സൃഹൃത്തിനെ കാണാനിടയാകും. ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും.
പൂരം : പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ അന്തസ്സ് വർദ്ധിക്കും. പ്രണയിതാക്കൾ പരസ്പരം സമ്മാനങ്ങൾ കൈമാറും, ബിസിനസിൽ കൂടുതല്‍ ആദായം നേടും, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും.
ഉത്രം : കൂട്ടുബിസിനസ്സിൽ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ ഉപേക്ഷ വിചാരിക്കരുത്. സഹായികള്‍ ശത്രുക്കള്‍ ആകും, പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
അത്തം : അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. തൊഴിലിൽ തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ച ഉണ്ടാകും, വിശ്വാസ വഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.
ചിത്തിര : ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. വാക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, ധനമിടപാടുകളില്‍ സൂക്ഷ്‌മത പാലിക്കുക, ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.
ചോതി : തൊഴില്‍ സ്ഥലത്തെ ക്ലേശങ്ങൾ വീട്ടിലേയ്ക്ക് കൊണ്ടു വരാതിരിക്കാൻ ശ്രദ്ധിക്കണം. പണം കടം കൊടുക്കരുത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, ധനമിടപാടുകള്‍ ശ്രദ്ധിച്ച് നടത്തുക, നൂതന സംരംഭങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും.
വിശാഖം : നേരിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. സംസാരം വളരെ നിയന്ത്രിക്കണം, അയൽക്കാരുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. യാത്രയില്‍ ദുരിതാനുഭവങ്ങള്‍.
അനിഴം : കർമ്മ രംഗത്തെ അസ്വാരസ്യങ്ങൾ നീങ്ങും. ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.
കേട്ട : മേലധികാരികളിൽ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്‌പങ്ങള്‍ യാഥാര്‍ഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.
മൂലം : നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. വസ്‌തു വാഹനാദി ലാഭവും യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
പൂരാടം : ഉല്ലാസ യാത്രകൾ പോകാൻ തയ്യാറെടുക്കും. ഉന്നത വ്യക്‌തികളുമായി പരിചയപ്പെടും, കുടുംബത്തിലെ സമാധാന അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കും.
ഉത്രാടം : പങ്കാളികൾ തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മക്ക് പരിഹാരം ഉണ്ടാവും, ഒരു അപൂര്‍വ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, നിര്‍ത്തിവച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും.
തിരുവോണം : ഉന്മേഷം ഉണ്ടാകും, ബിസ്സിനസ്സില്‍ അഭിവൃദ്ധി. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. ദൈവാനുകൂല്ല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.
അവിട്ടം : സന്തോഷകരമായ ദിവസമായിരിക്കും. ധനസമൃദ്ധിയും സന്താനഗുണം. കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും.
ചതയം : യാത്രാനേട്ടം. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.
പൂരുരുട്ടാതി : വരവിൽ കവിഞ്ഞ ചെലവുണ്ടാകും, അനാവശ്യ പ്രശ്‌നങ്ങളില്‍ അകപ്പെടാൻ സാദ്ധ്യത ഉണ്ട്, പണം ചിലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം, ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും.
ഉത്രട്ടാതി : ചികിത്സ തേടേണ്ട ആരോഗ്യ കാര്യങ്ങൾക്ക് തീർച്ചയായും അത് ചെയ്യണം, കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്.
രേവതി : ബിസിനസിൽ നിന്ന് വേണ്ടത്ര ലാഭം കിട്ടിയെന്ന് വരില്ല. ഗൃഹത്തില്‍ അസ്വസ്‌ഥതകള്‍, കലഹം, അശ്രദ്ധ കാരണം കുഴപ്പങ്ങള്‍ക്ക് സാധ്യത, സ്‌ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രതപാലിക്കുക.