
മെട്രോ മൂന്നാം ഘട്ടമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിന് കേന്ദ്ര പിന്തുണ തേടുന്നു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും പുതിയ പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം പിന്തുണ തേടിയത്.