rupees

പ്രവാസികൾക്ക് അനുഗ്രഹമാകുന്നു

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ റെക്കാഡ് ഇടിവ് പ്രവാസി ഇന്ത്യയ്ക്കാരുടെ പണമൊഴുക്ക് കൂട്ടുന്നു. രൂപയുടെ മൂല്യം 84.39 വരെ താഴ്ന്നതോടെ വിദേശ മലയാളികൾ കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുകയാണ്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണിയിലെ ഡോളറിന്റെ മുന്നേറ്റവുമാണ് രൂപയെ ദുർബലമാക്കുന്നത്. അതേസമയം പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാനായി. എണ്ണകമ്പനികളും വിദേശ ബാങ്കുകളും ഡോളർ വാങ്ങികൂട്ടിയതാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുന്നത്. നവംബറിൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 21,000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്.