a

കൊച്ചി: സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്‌സിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷന്റെ മികച്ച അത് ലറ്റ്സിനുള്ള യു.എച്ച്.സിദ്ദിഖ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും പി.ടി.ബേബി മെമ്മോറിയൽ അവാർഡ് ഇവാന ടോമിക്കും സമ്മാനിച്ചു. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ റെക്കാഡോടെ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തതാണ് തിരുവനന്തപുരം ജി.വി.രാജയിലെ അഷ്ഫാക്കിനെ അവാർഡിന് അർഹനാക്കിയത്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർ നേടിയ മിന്നും പ്രകടനമാണ് തലശ്ശേരി സായി യിലെ ഇവാനയെ അവാർഡിന് അർഹയാക്കിയത്. ഫുട്ബോൾ ഇതിഹാസം ഐ. എം. വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു.