
കൊച്ചി : അത്ലറ്റിക് മത്സരങ്ങളുടെ സമാപന ദിവസമായ ഇന്നലെ മഹാരാജാസ് കോളേജ് മൈതാനത്ത് രാവിലെ ഉദിച്ചുയന്ന് സബ്ജൂനിയർപെൺകുട്ടികളുടെ ഹൈജമ്പിൽ പൊന്നണിഞ്ഞ അമന്യ മണി .
കടുത്ത വെയിലത്ത് മികച്ച പോരാട്ടത്തിലൂടെ 1.46 മീറ്റർ ചാടിയാണ് അമന്യ കായികമേളയിലെ തന്റെ ആദ്യത്തെ സ്വർണ നേട്ടത്തിലേക്കെത്തിയത്. കഴിഞ്ഞ വർഷം 1.40മീറ്റർ പിന്നിട്ട് വെള്ളി മെഡലും താരം നേടിയിരുന്നു. വയനാട് കല്പറ്റ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ അമന്യ പരിശീലകൻ വി.എം സത്യന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.ആർമിയിൽ ചേരണമെന്നതാണ് താരത്തിന്റെ ആഗ്രഹം. മണി, സുമ എന്നിവരാണ് മാതാപിതാക്കൾ.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കളിക്കളം എന്ന കായികമേളയിലും ഹൈജമ്പ് ഇനത്തിൽ അമന്യ സ്വർണം നേടിയിരുന്നു.