
അശ്വതി: ആഗ്രഹിച്ച വിജയവും പ്രശസ്തിയും ലഭിക്കും. നേട്ടങ്ങൾ പ്രശംസിക്കപ്പെടും. സ്വന്തം തീരുമാനങ്ങളെ കുടുംബാംഗങ്ങൾ അഭിനന്ദിക്കും. തൊഴിൽ മാറ്റത്തിന് അവസരം. വീടുപണി പൂർത്തിയാക്കും. ഉന്നതബന്ധങ്ങൾ പ്രയോജനകരമാകും. ഭാഗ്യദിനം തിങ്കൾ.
ഭരണി: ജീവിത പങ്കാളിയുമൊത്ത് യാത്രകൾ നടത്തും. അയൽക്കാരിൽ നിന്ന് പ്രതികൂലാനുഭവം ഉണ്ടായേക്കും. വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകാതെ സൂക്ഷിക്കുക. പരീക്ഷകളിൽ വിജയിക്കും. പലരംഗത്തും ഉത്സാഹത്തോടെ ഇടപെഴകും. ഭാഗ്യദിനം ഞായർ.
കാർത്തിക: ഏറ്റെടുക്കുന്ന ജോലികളിൽ ആഗ്രഹിച്ച വിജയം ലഭിക്കും. വിദേശത്ത് ബിസിനസ് ശ്രമിച്ചാൽ സാദ്ധ്യമാകും. പരീക്ഷകളിലും മത്സരങ്ങളിലും ആഗ്രഹിച്ച വിജയം കൈവരിക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യദിനം വെള്ളി.
രോഹിണി: മത്സരപരീക്ഷകളിൽ ഉയർന്ന വിജയം നേടും. പൊതുവേദികളിൽ ആദരിക്കപ്പെടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. കടബാദ്ധ്യതയിൽ നിന്ന് താത്ക്കാലിക മോചനം ലഭിക്കും. ജോലിസ്ഥലത്ത് പിന്തുണ ലഭിക്കും. ഭാഗ്യദിനം വെള്ളി.
മകയിരം: തീരുമാനമാകാതെ കിടന്ന വ്യവഹാരങ്ങളിൽ അനുകൂല ഫലം കൈവരും. ഊഹക്കച്ചവടങ്ങളിൽ പണം നിക്ഷേപിക്കാതെ സൂക്ഷിക്കുക. സന്താനഭാഗ്യമുണ്ടാകും. ശാരീരിക വിഷമതകൾ നീങ്ങും. പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. ഭാഗ്യദിനം ഞായർ.
തിരുവാതിര: കരിയറും ബിസിനസും മുന്നോട്ട് കൊണ്ടുപോകാൻ അവസരം ലഭിക്കും. ദീർഘകാലമായി കാണാൻ ആഗ്രഹിച്ചിരുന്നവരെ കണ്ടുമുട്ടും. കാര്യസാദ്ധ്യത്തിനായി പുതിയ വഴികൾ തുറക്കും. സാമ്പത്തിക നഷ്ടങ്ങൾ നികത്തും. ഭാഗ്യദിനം വ്യാഴം.
പുണർതം: ഐ.ടി രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ വർദ്ധിക്കും. പണമിടപാടുകളിൽ ശ്രദ്ധാലുവായിരിക്കണം. ഒരു പദ്ധതിയിലും അമിതപണം നിക്ഷേപിക്കരുത്. ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാകും. ഭാഗ്യദിനം വെള്ളി.
പൂയം: തൊഴിൽപരമായി നല്ല അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഗുണകരമാകും. ഗൃഹത്തിൽ സുഖക്കുറവ് അനുഭവപ്പെടാം. വ്യാപാരത്തിൽ നഷ്ടം അനുഭവപ്പെടാൻ സാദ്ധ്യത. മനക്ലേശം ശരീരത്തെ ബാധിക്കാതെ സൂക്ഷിക്കുക. ആരോഗ്യം പുഷ്ടിപ്പെടും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: കലാരംഗത്ത് ശോഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനസൗഖ്യമുണ്ടാകും. ഊഹക്കച്ചവടത്തിലും. നറുക്കെടുപ്പുകളിലും ധനനേട്ടത്തിന് അവസരം. കലാകായിക രംഗത്ത് നല്ല സമയമല്ല. ഭൂമിവില്പനയിൽ തടസങ്ങളുണ്ടാകും. ഭാഗ്യദിനം ബുധൻ.
മകം: സത്കീർത്തി, ഉദ്യോഗലബ്ധി, സ്ഥാനലാഭം എന്നിവയ്ക്ക് യോഗം. വിദ്യാഭ്യാസകാര്യത്തിലെ അലസത തിരിച്ചടിയാകും. യന്ത്രത്തകരാറുമൂലം ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. തൊഴിലിൽ നല്ല മാറ്റങ്ങൾ വന്നുചേരും. ഭാഗ്യദിനം ശനി.
പൂരം: ഐശ്വര്യവും സ്ഥാനമാനലബ്ധിയും കൈവരും. ധനധാന്യവർദ്ധനവിനും വ്യവഹാര വിജയത്തിനും യോഗം. പകർച്ചവ്യാധികൾ ശ്രദ്ധിക്കണം. പൊതുവെ മികച്ച വാരം ആയിരിക്കും. ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ.
ഉത്രം: ഉദ്ദ്യോഗപ്രാപ്തി നേടും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. വീഴ്ചകളും പൊള്ളലുമുണ്ടാകാതെ സൂക്ഷിക്കുക. അബദ്ധങ്ങളിൽ നിന്നു രക്ഷപെടും. ഭാഗ്യദിനം ഞായർ.
അത്തം: പുതിയ വസ്തുക്കൾ വാങ്ങും. ധർമ്മകർമ്മങ്ങളിൽ വീഴ്ച വരുത്തരുത്. മനോദുഃഖം അനുഭവപ്പെടാൻ സാദ്ധ്യത. അഗ്നി, ആയുധം എന്നിവ മുഖേന അപകട സാദ്ധ്യത. പിതൃതുല്യർക്ക് രോഗാരിഷ്ടകളുണ്ടകും. നാഗപ്രീതിക്കുള്ള പൂജ നല്ലതാണ്. ഭാഗ്യദിനം ശനി.
ചിത്തിര: ഉദ്യോഗക്കയറ്റത്തിനുയോഗം. ചെലവുകൾ കൂടുതലുള്ളതിനാൽ സൂക്ഷിച്ച് പണം ചെലവഴിക്കുക. യാത്രാക്ലേശം അനുഭവപ്പെടാം. അസത്യ പ്രചാരണം മനോവിഷമം ഉണ്ടാക്കും. സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ഭാഗ്യദിനം തിങ്കൾ.
ചോതി: ദൂരദേശ യാത്രയ്ക്ക് സാദ്ധ്യത. വസ്തുവോ വാഹനമോ വാങ്ങും. ദുഃഖകരമായ വാർത്തകൾ കേൾക്കാനിടയുണ്ട്. അലസത വെടിഞ്ഞ് പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വായത്തമാക്കാം. പൊതുപ്രവർത്തകർക്ക് നല്ല സമയം. ഭാഗ്യദിനം ബുധൻ.
വിശാഖം: പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദാമ്പത്യപരമായി ചെറിയ അസ്വസ്ഥതകൾ നേരിടും, ജോലിസ്ഥലത്ത് സ്ഥാനഭ്രംശം നേരിടാതെ സൂക്ഷിക്കുക. സന്താനലബ്ധി, മംഗല്യയോഗം എന്നിവ കാണുന്നു. ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കും. ഭാഗ്യദിനം വ്യാഴം.
അനിഴം: കുടുംബ സൗഖ്യമുണ്ടാകും.ശത്രുക്കളിൽ നിന്ന് അകലം പാലിക്കുക. ശ്രദ്ധയോടെ മുന്നോട്ടു പോവുക. ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറാം. മക്കളുടെ ജീവിതത്തിൽ വളരെ നല്ല വഴിത്തിരിവുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. ജോലിയിൽ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കിട്ടാനുള്ള പണം ലഭിക്കും. കുടുംബത്തിൽ അസ്വസ്ഥത വന്നേക്കാം. ഭാഗ്യദിനം ബുധൻ.
മൂലം: സുഹൃത്തുക്കളുമായി ചേർന്ന് പുതിയ വ്യാപാരാദികൾ തുടങ്ങും. പുറംരാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഗുണകരമാണ്. സഹോദരന്മാരുമായി ഭിന്നത വർദ്ധിക്കും. സ്വന്തം സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ഗുണം കുറയും. ഭാഗ്യദിനം ചൊവ്വ.
പൂരാടം: വ്യവഹാരാദികൾ വിജയിക്കാൻ പരിശ്രമം വേണ്ടിവരും. സ്വയംതൊഴിൽ ഗുണകരമാകും. സ്‌നേഹിതന്മാരിൽ നിന്നു സഹായമുണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. ബന്ധുക്കളുമായുള്ള പിണക്കവും അകൽച്ചയും മാറും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: വിദേശത്തു നിന്ന് നല്ല വാർത്ത കേൾക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടാകും. കലാരംഗത്ത് ഉയർച്ചക്ക് സാദ്ധ്യത. ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കും. ഭാഗ്യദിനം വെളളി.
തിരുവോണം: കുടുംബസൗഖ്യത്തിനും വസ്തു-വാഹന ലാഭത്തിനും യോഗമുണ്ട്. സത്കീർത്തി നേടും. മക്കളുടെ ഉന്നതിക്ക് സാദ്ധ്യത. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. സാഹസികതയും എടുത്തുചാട്ടവും നിയന്ത്രിക്കണം. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: ദുശീലങ്ങൾക്ക് അടിപ്പെടാതെ ശ്രദ്ധിക്കണം. നാൽക്കാലികൾ മൂലം നാശനഷ്ടങ്ങളുണ്ടാവാതെ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശ്രദ്ധക്കുറവ് വലിയ ധനനഷ്ടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഭാഗ്യദിനം തിങ്കൾ.
ചതയം: കലാ കായികരംഗത്ത് നേട്ടമുണ്ടാക്കും. കുടുംബകാര്യങ്ങൾ ഭദ്രമാകും. അനാവശ്യ ചെലവുകൾ കരുതിയിരിക്കുക. ഉദ്യോഗകാര്യങ്ങളിൽ അശ്രദ്ധ വരാതെ പ്രയത്നിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള താല്പര്യം പ്രകടമാകും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: ഈ വാരം പൊതുവെ അനുകൂലമായിരിക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. തൊഴിൽ വ്യാപാരമേഖലകളിൽ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. ഉയർന്ന സ്ഥാനം നേടും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിജയം ലഭിക്കും.വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. വീട്ടിൽ സന്തോഷാനുഭവം വർദ്ധിക്കും. വ്യവസായത്തിൽ നല്ലപങ്കാളികളെ കിട്ടും. ഭാഗ്യദിനം ഞായർ.
രേവതി: ബിസിനസിൽ ആഗ്രഹിച്ച ലാഭമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്ര പ്രയോജനകരവുമാകും. ജോലിയിൽ മികച്ച അവസരങ്ങൾ ലഭിക്കും. പ്രണയകാര്യങ്ങളിൽ ശുഭഫലങ്ങൾ കാണും. വെല്ലുവിളികളെ മറികടക്കും. ഭാഗ്യദിനം വ്യാഴം.