കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. സഹോദരിയുടെ വിവാഹച്ചെലവിന് പണം കണ്ടെത്തുവാനായി അനിയും കൂട്ടുകാരും കണ്ടെത്തുന്ന വഴിയിലെ കുരുക്കുകളാണ് ഈ എപ്പിസോഡിലുള്ളത്. കാശ് ഉണ്ടാക്കുന്നതിനായി കുറുക്കുവഴികൾ തേടുകയും അങ്ങനെ ഒരു വിലപിടിപ്പുള്ള കല്ല് മോഷ്ടിക്കുകയും അത് വിൽക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും ഈ എപ്പിസോഡിൽ കാണാം.

നോബിയും കുട്ടി അഖിലും രതീഷ് ഗിന്നസും കിരൺ സരിഗയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.