school-sports

തിരുവനന്തപുരം : നല്ല നിലയിൽ നടന്നുവന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങ് അലങ്കോലമാകാൻ വഴിയൊരുക്കിയത് മേളയു‌ടെ വെബ്സൈറ്റിൽ പോയിന്റ് നില അപ്‌ലോഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പിഴവെന്ന് ആക്ഷേപം.

കഴിഞ്ഞവർഷം വരെ അത്‌ലറ്റിക്സിസിൽ ജനറൽ സ്കൂളുകളെയും സ്പോർട്സ് സ്കൂളുകളെയും വേർതിരിച്ചാണ് പോയിന്റ് പട്ടിക വെബ്സൈറ്റിൽ നൽകയിരുന്നത്. ഇത്തവണ ഒളിമ്പിക് മാതൃകയിലായതിനാൽ അങ്ങനെയൊരു വേർതിരിവ് ഒരു കായിക ഇനത്തിലും ഉണ്ടാവേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. മറ്റ് കായിക ഇനങ്ങളിൽ എല്ലാ സ്കൂളുകളെയും ഒരുമിച്ചാണ് പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ അത്‌ലറ്റിക്സിൽ മുൻവർഷത്തേതുപോലെ വേർതിരിച്ച് പട്ടിക നൽകുന്നത് സംഘാടകർ തുടർന്നു. ഇതിൽ മാറ്റംവരുത്തിയില്ല. സമ്മാനദാനച്ചടങ്ങിന് തൊട്ടുമുമ്പാണ് അത്‌ലറ്റിക്സിലെ ഉദ്യോഗസ്ഥരുടെ ‌ പിഴവ് കണ്ടെത്തിയത്. വെബ്സൈറ്റിൽ അതുവരെ പോ​യി​ന്റ് ​പ​ട്ടി​ക​യി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​നം​ 44​ ​പോ​യി​ന്റു​മാ​യി​ ​ന​വാ​മു​കു​ന്ദാ​ ​എ​ച്ച്.​എ​സ്.​എ​സ് ​തി​രു​നാ​വാ​യയ്‌​ക്കും​ ​മൂ​ന്നാം​ ​സ്ഥാ​നം​ 43​ ​പോ​യി​ന്റു​മാ​യി​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ബേ​സി​ൽ​ ​സ്‌​കൂ​ളി​നു​മാ​യി​രു​ന്നു. എന്നാൽ 55 പോയിന്റുള്ള ജി.വി രാജ സ്പോർട്സ് സ്കൂളിനെ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ വിളിച്ചപ്പോഴാണ് പ്രതിഷേധം തുടങ്ങിയത്. ഒളിമ്പിക്സ് മാതൃകയിലുള്ള ഗെയിംസിൽ സ്പോർട്സ് സ്കൂൾ,ജനറൽ സ്കൂൾ വേർതിരിവ് ശരിയല്ലെന്നതുകൊണ്ടാണ് ജി.വി രാജയ്ക്ക് രണ്ടാം സ്ഥാനം നൽകിയതെന്ന് വിദ്യാഭ്യാസമന്ത്രി പിന്നീട് വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.