കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. പാപ്പിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വേണ്ടി വേണു രചനയും സംവിധാനവും നിർവഹിച്ച് അനി നായകനാകുന്ന പുതിയ നാടകത്തിലേക്ക് നായികായി സ്ഥിരം സ്ത്രീ വേഷം കെട്ടുന്ന ലാലുവിനെ മാറ്റി പകരം യഥാർത്ഥ സ്ത്രീയെ കൊണ്ട് വരാൻ തീരുമാനിക്കുന്നു. ലാലുവിന്റെ എതിർപ്പിനെ മറികടന്നു നായികയെ കണ്ടെത്തുന്നതിലുള്ള രസകരമായ പ്രശ്നങ്ങളും ഒടുവിൽ നായികയെ കണ്ടെത്തുന്നതും ആണ് ഈ എപ്പിസോഡിലുള്ളത്.

നോബി, നെൽസൻ, പ്രശാന്ത് പുന്നപ്ര, കുട്ടി അഖിൽ, രതീഷ് ഗിന്നസ്, ശ്രുതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.