nivin

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര രചനയും സംവിധാനവും നിർവഹിക്കുന്ന പുറനാനൂറ് എന്ന ചിത്രത്തിൽ

നിവിൻപോളി പ്രതിനായകനായി എത്തുന്നു. ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെ കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അമരൻ എന്ന ചിത്രം തമിഴകത്ത് ചരിത്ര വിജയം നേടുമ്പോൾ ശിവകാർത്തികേയന്റെ താരമൂല്യം ഉയരുകയാണ്. സുരറൈ പോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യയെ തന്നെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനായിരുന്നു സുധ കൊങ്കര തീരുമാനിച്ചത്. ഇൗ ചിത്രത്തിൽ ദുൽഖർ സൽമാനും നായകനായിരുന്നു. ഇവർക്ക് പകരമായാണ്ശിവകാർത്തികേയനും നിവിൻ പോളിയും എത്തുന്നത്. 1965 ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പിരിയിഡ് ഡ്രാമയാണ് പുറനാനൂറ്.

ഒരു ക്ളാസിക് തമിഴ് സാഹിത്യകൃതിയാണ് പുറനാനൂറ്. പ്രണയം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇൗ കൃതികൾ.അതേസമയം തമിഴകത്ത് ഏറെ താരമൂല്യമുള്ള നടൻമാരുടെ നിരയിലേക്ക് ശിവകാർത്തികേയൻ ഉയർന്നു. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി റിലീസിന് ഒരുങ്ങുന്നത്. തുപ്പാക്കിക്കുശേഷം

ബോളിവുഡ് താരം വിദ്യുത് ജംവാൽ അഭിനയിക്കുന്ന മുരുഗദോസ് ചിത്രം കൂടിയാണ്. രുക്മിണി വസന്ത് ആണ് നായിക. ബിജു മേനോൻ പ്രതിനായകനായി എത്തുന്നു. ബിജുമേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണ്.മേയിൽ റിലീസ് ചെയ്യും.