kalki



പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് സയൻസ് ഫിക്ഷൻ ബ്ലോക് ബ സ്റ്റർ ചിത്രം 'കൽക്കി 2898 എഡി ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ജനുവരി 3 ന് ഷോഗറ്റ്സുവിന് തൊട്ടുമുമ്പ് റിലീസ് ചെയ്യും. വ്യവസായ പ്രമുഖൻ കബാത കെയ്സൊയുടെ ട്വിൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. വൈജയന്തി മൂവീസ് നിർമ്മിച്ച 'കൽക്കി 2898 എ. ഡി' നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി മാറി.ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ വളരെയധികം ജനപ്രീതിയുള്ള പ്രഭാസിന്റെ സാന്നിധ്യം ജപ്പാൻ റിലീസിൽ നിർണായക ഘടകമാണ്.ദേശീയ അവാർഡ് ജേതാവായ നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം വൈജയന്തി മൂവീസ് ആണ് നിർമ്മിച്ചത്.
ഭാവികാല യുദ്ധങ്ങൾ, അന്യലോക സാങ്കേതികവിദ്യ, സാങ്കൽപ്പിക അന്വേഷണങ്ങൾ എന്നിവയുള്ള 'കൽക്കി 2898 എ. ഡി' ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നതിനേക്കാളുപരി, പുരാതന, ആധുനിക ലോകങ്ങളുടെ ഇതിഹാസ തുല്യമായ കഥ പറച്ചിൽ പ്രതിധ്വനിക്കുന്ന സാർവത്രിക പ്രസക്തമായ ഒരു യാത്ര കൂടി സമ്മാനിക്കുന്നു.