
റാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രാം ചരണിന്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും 'ഗെയിം ചേഞ്ചറിനെ' ഇവന്റ് ഫിലിമാക്കി മാറ്റുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിന്റെയും സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഉത്സാഹിയായ മനുഷ്യന്റെയും രൂപത്തിൽ ഇരട്ട വേഷത്തിൽ റാം ചരൺ എത്തുന്നു.
ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമാണ് ടീസർ.
കിയാര അദ്വാനി ആണ് നായിക, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ - ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, പി.ആർ.ഒ- ശബരി.