
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 നവംബർ 13 -1200 തുലാം 28 - ബുധനാഴ്ച. ( പുലർച്ചെ 5 മണി 39 മിനിറ്റ് 52 സെക്കന്റ് വരെ ഉതൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )
അശ്വതി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അനുകൂല സ്ഥലം മാറ്റവും സ്ഥാന ലബ്ധിയുമുണ്ടാകും. മറ്റുള്ളവരെ സഹായിക്കും, എതിരാളികളെ പരാജയപെടുത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞു പോകും, പ്രവര്‍ത്തനങ്ങളില്‍ വിജയം.
ഭരണി: വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ജീവതരീതി മെച്ചപ്പെടുത്തും, കലാവാസന, നയപരമായ പെരുമാറ്റം. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
കാര്‍ത്തിക: ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം വർദ്ധിക്കും, ജോലി ലഭ്യത, പങ്കാളിയുടെ സ്നേഹം ലഭിക്കും, ആഗ്രഹസാഫല്ല്യം നേടും, ദാമ്പത്യം സന്തോഷപ്രദം, ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും.
രോഹിണി: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതിലഭിക്കും, സഹായ ലഭ്യത, ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ആചാര മര്യാദകള്‍ പാലിക്കും. അന്യര്‍ക്കായി ത്യാഗ മനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും.
മകയിരം: പണമിടപാടുകളില്‍ നേട്ടം. സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ആഭരണ - വസ്ത്രാദി ലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ അനുകൂല തീരുമാനം. വാക് സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും.
തിരുവാതിര: ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. സ്ത്രീകള്‍ മുഖേനെ സന്തോഷം, യാത്ര കൊണ്ട് നേട്ടം, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും.
പുണര്‍തം: രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികൾ നേരിടേണ്ടി വരും. തടസ്സങ്ങള്‍ നേരിടും, കുടുംബത്തില്‍ സമാധാനക്കുറവ്, പലരും അടുത്തു കൂടി ചതിക്കാന്‍ നോക്കും.
പൂയം: സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും.വാക്ക് പാലിക്കാന്‍ സാധിക്കില്ല, കലഹം ഉണ്ടാകാതെ നോക്കണം, കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യും.
ആയില്യം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിയമ പരിരക്ഷ വേണ്ടിവരും, സര്‍ക്കാര്‍ ജോലിയിൽ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതി ചലിക്കാതെ ജീവിക്കുക, വീട് മാറി നില്‍ക്കേണ്ടി വരും, ശാരീരികമായി അസ്വസ്ഥതകള്‍.
മകം: ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും. കോപം മൂലം ബന്ധുക്കള്‍ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും. ആരോടും ശത്രുത വച്ചു പുലര്‍ത്തും, നിര്‍ഭാഗ്യം, ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.
പൂരം: യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകും, ബിസിനസിൽ തടസങ്ങള്‍ നേരിടും, പ്രണയ നൈരാശ്യം, തൊഴില്‍ മാറ്റം ഉണ്ടാകാം, അലസതയും മടിയും കൂടും. ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഉത്രം: ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, ഗൃഹത്തില്‍ പലതരം അസ്വസ്ഥതകള്‍. സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍, വികാര വിക്ഷോഭം, അപകടത്തില്‍ നിന്നും പാഠം. പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.
അത്തം: സഹോദരങ്ങളും ബന്ധുക്കളും സഹായ സ്ഥാനത്ത് വരും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, എല്ലാവരോടും നീതി പുലര്‍ത്തും, രഹസ്യം സൂക്ഷിക്കാന്‍ കഴിയും.
ചിത്തിര: കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.
ചോതി: പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും. പരിശ്രമ ശീലം കൂടുതല്‍ ഇഷ്ട ഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും.
വിശാഖം: ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും, ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാവിധ സുഖങ്ങളും അനുഭവിക്കും.
അനിഴം: ജനപ്രീതിയും അംഗീകാരവും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി നിര്‍വഹിക്കും.
കേട്ട: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.
മൂലം: സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, സാമ്പത്തിക കാര്യങ്ങളില്‍ കുഴപ്പങ്ങള്‍. അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. സഹോദരങ്ങളുമായി സ്വരചേര്‍ച്ച കുറവ് ഉണ്ടാകും. സ്ത്രീകള്‍ മുഖേനെ സുഖക്കുറവ്, ഏകാന്ത വാസം.
പൂരാടം: ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും. പല വിധത്തിലുള്ള ധന നേട്ടം, സ്നേഹശീലം, ഉത്തരവാദത്വ ബോധം, അധികാര പ്രയോഗം.
ഉത്രാടം: പ്രണയ കാര്യങ്ങളില്‍ ദുഃഖം, നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, സംസാരം മുഖേന ശത്രുക്കള്‍ കൂടും. മുന്‍കോപം മൂലം ആപത്ത്, രോഗ ദുരിതം, ഇളക്കമില്ലാത്ത നിശ്ചയങ്ങള്‍.
തിരുവോണം: ഭൂമിസംബന്ധമായ ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത. അപകീര്‍ത്തി, സ്ത്രീ വിഷയങ്ങളില്‍പെട്ട് കലഹം, വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
അവിട്ടം: ദാമ്പത്യ സുഖക്കുറവ്, ആപത്തുകൾ, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, ആഡംബര വസ്തുക്കൾ ശേഖരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
ചതയം: പരമ്പരാഗത കലകളില്‍ താല്‍പര്യവും അഭിനിവേശവും. ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. പ്രയത്നത്തിനു തക്ക പ്രതിഫലം, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകൾ.
പൂരുരുട്ടാതി: ഔഷധസേവ നിര്‍ത്താന്‍ സാധിക്കും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാന പ്രാപ്തി, മാന്യത ലഭിക്കും, അനുരജ്ഞനം, സര്‍ക്കാരില്‍ നിന്നും നേട്ടം, ശത്രുക്കളില്‍ നിന്നും ജയം.
ഉത്തൃട്ടാതി: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, അനുകൂല സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കര്‍മ്മ മണ്ഡലത്തില്‍ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകര്‍ഷിക്കും.
രേവതി: ദാമ്പത്യ ബന്ധത്തില്‍ യോജിച്ച തീരുമാനങ്ങൾ എടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും.
ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകള്‍ മാറിക്കിട്ടും. സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും.