inflation

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ആശങ്കയായി ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഒക്‌ടോബറിൽ പതിനാല് മാസത്തിനിടെയിലെ ഉയർന്ന തലമായ 6.21 ശതമാനത്തിലെത്തി. റിസർവ് ബാങ്ക് നിശ്ചയിച്ച സുരക്ഷിത തലമായ ആറ് ശതമാനത്തിലും മുകളിലേക്ക് നാണയപ്പെരുപ്പം ഉയർന്നതോടെ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും വെല്ലുവിളിയേറുകയാണ്. ഒരു വർഷത്തിനിടെ ആദ്യമായാണ് നാണയപ്പെരുപ്പം ആറ് ശതമാനം കടക്കുന്നത്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ 10.87 ശതമാനം വർദ്ധനയാണ് പ്രധാന വെല്ലുവിളി. സെപ്ത‌ംബറിൽ നാണയപ്പെരുപ്പം 5.49 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.68 ശതമാനവും നഗരങ്ങളിൽ 5.62 ശതമാനവുമാണ്. 2022 ഏപ്രിലിൽ 7.79 ശതമാനം വരെ ഉയർന്നതിന് ശേഷം നാണയപ്പെരുപ്പം തുടർച്ചയായി താഴേക്ക് നീങ്ങിയിരുന്നു.

വിലക്കയറ്റത്തിന് കാരണം

1. കാലാവസ്ഥാ വ്യതിയാനം ഉത്പാദനം ഇടിച്ചതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കൂടുന്നു

2. വിപണിയിലെ അനിശ്ചിതത്വം മൂലം കർഷകർ പുതിയ രംഗങ്ങളിലേക്ക് മാറുന്നു

3. രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് കൂട്ടുന്നു

വില കൂടിയത്

സവാള, ഉള്ളി, കിഴങ്ങുകൾ, പച്ചക്കറികൾ, പഴങ്ങൾ, ഭക്ഷ്യ എണ്ണകൾ

വെല്ലുവിളി

നാണയപ്പെരുപ്പം വീണ്ടും കുത്തനെ ഉയർന്നതോടെ റിസർവ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും. ഇതോടെ മാന്ദ്യം കൂടാനുമിടയുണ്ട്.

നാ​ണ​യ​പ്പെ​രു​പ്പം​ ​ഏ​പ്രി​ൽ​ ​മു​തൽ

മാ​സം നാ​ണ​യ​പ്പെ​രു​പ്പം
ഏ​പ്രിൽ 4.83​ ​ശ​ത​മാ​നം
മേ​യ് 4.75​ ​ശ​ത​മാ​നം
ജൂൺ 5.8 ശ​ത​മാ​നം
ജൂ​ലാ​യ് 3.54​ ​ശ​ത​മാ​നം
ആ​ഗ​സ്‌​റ്റ് 3.65​ ​ശ​ത​മാ​നം
സെ​പ്‌​തം​ബർ 5.39​ ​ശ​ത​മാ​നം
ഒ​ക്ടോ​ബർ 6.2​ ​ശ​ത​മാ​നം