crime-

വർക്കല: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വർക്കല അതിവേഗ പ്രത്യേക കോടതി.ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32),മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ ഷിജു (33) എന്നിവർ കുറ്റക്കാരനാണെന്ന് കണ്ടാണ് ജഡ്ജി സിനി.എസ്.ആർ വിധി പ്രസ്താവിച്ചത്.

ബലാത്സംഗത്തിന് 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ.പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവായി.2017ൽ വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ പി.വി.രമേഷ് കുമാറാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ഹേമചന്ദ്രൻ നായർ ഹാജരായി.