mosh-

കുന്നംകുളം: കേച്ചേരി വടക്കാഞ്ചേരി റോഡിലെ പേൾ ജ്വല്ലറിയിൽ എട്ട് പവൻ സ്വർണം കവർന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തിയ ഇതര സംസ്ഥാനക്കാർ സ്ഥാപനത്തിലെ ജീവനക്കാരൻ മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ സമീപത്ത് വച്ചിരുന്ന ഏലസുകളും കമ്മലുകളും അടങ്ങിയ പെട്ടി ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുകയായിരുന്നു. രാത്രി കടയടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.