
റാഞ്ചി : ആരെതിർത്താലും വഫഖ് നിയമഭേദഗതി ബിൽ പാസാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭൂമി തട്ടിയെടുക്കുന്നത് വഖപ് ബോർഡിന് ശീലമായി മാറി. കർണാടകയിൽ അത് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് നിങ്ങൾ പറയൂ എന്നും ജാർഖണ്ഡിലെ ബാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ ചോദിച്ചു, വഖഫ് നിയമ ഭേദഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
വഖഫ് നിയമ ഭേദഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താൻ സമയമായെന്നും അദ്ദേഹം പറഞ്ഞു, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് തടയാൻ ആർക്കും സാധിക്കില്ല. അതേസമയം ഗോത്രവിഭാഗങ്ങളെ ഇതിൽ നിന്ന് മാറ്റിനിറുത്തുമെന്നും അമിത് ഷാ ഉറപ്പുനൽകി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വഖഫ് ബോർഡിലെ പരിഷ്കാരങ്ങൾ എതിർക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വേണ്ട എന്നാണ് പറയുക. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതിചെയ്യാനുള്ള ബിൽ ബി.ജെ.പി പാസാക്കും. അതിനെ ആർക്കും തടയാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.