d

തിരുവനന്തപുരം : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റ ആത്മകഥയുടെ കവർ പുറത്തിറക്കി. ഡി.സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. പല അപ്രിയ സത്യങ്ങളും തുറന്നുപറയുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇ.പിയുടെ പുസ്തകത്തിന്റെ കവർ പുറത്തിറക്കിയിരിക്കുന്നത്.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെ ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സി.പി.,​എമ്മിന്റെ പാർട്ടി പരിപാടികളിൽ നിന്ന് നീണ്ടകാലം വിട്ടുനിന്ന ജയരാജൻ ഏരിയാ സമ്മേളനങ്ങളിലൂടെ വീണ്ടും സജീവമായി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്.