
ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലിസും ചേർന്ന് ആറ് മീറ്റർ നീളവുമുള്ള കഞ്ചാവുചെടി പിടികൂടി. ആലപ്പുഴ സക്കറിയ ബസർ ജംഗ്ഷന് സമീപം ബംഗാൾ സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ചെടി പിടി കൂടിയത്.
കടപ്പുറം ജനറൽ ആശുപത്രി റോഡിന് സമിപത്ത് മതിലിന് മുകളിൽ വളർന്ന് നിന്ന ചെടിയാണ് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസും ചേർന്ന് പിടിച്ചെടുത്തത്. ചെടി വളർത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല .