ahaana

ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി അഹാന കൃഷ്ണ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടി പിറന്നാൾ ആശംസകൾ അറിയിച്ചത്. അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഹാന പിറന്നാൾ ആശംസകൾ നേർന്നത്.

'30-ാം പിറന്നാൾ ആശംസകൾ, ഇതിനകം 30 ആയിരിക്കുന്നു. നിനക്ക് 21 വയസുള്ളപ്പോൾ നമ്മൾ പണിയൊന്നുമില്ലാതെ ഒരു പാട് പ്രതീക്ഷകളുമായി തിരുവനന്തപുരം ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലത്തെപ്പോലെ തോന്നുന്നു. ഇന്ന് നീ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ. എവിടെയെത്തണമെന്ന് നമ്മൾ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു. ഇനിയും ഒരുപാട് ദൂരെ നിനക്ക് പോകാനുണ്ട്. ഇതെല്ലാം നിന്റെ കഴിവിന്റെയും ക ഠിനാധ്വാനത്തിന്റെയും ഫലമാണ്. നിന്റെ നല്ല ഹൃദയം ഇതിൽ കൂടുതൽ അർഹിക്കുന്നു. പിറന്നാൾ ആശംസകൾ' - അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടിയുടെ പോസ്റ്റിന് നിരവധി കമന്റുകളും വരുന്നുണ്ട്. 'നിങ്ങൾ രണ്ടുപേരും ലൗ ആണോ?', 'നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്', 'രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുണ്ട്' തുടങ്ങിയ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നിരവധിപേർ നിമിഷിന് ആശംസകളും നേർന്നിട്ടുണ്ട്.

മുൻപ് സഹോദരി ദിയയുടെ വിവാഹത്തിന് നിമിഷുമായി അഹാന എടുത്ത ചിത്രങ്ങൾ വെെറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളുമുണ്ട്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് നിമിഷ് രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്. കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ക്യാമറ ചെയ്തതും നിമിഷാണ്.