maala-parvathi

മു​ഹ​മ്മ​ദ് ​മു​സ്‌​ത​ഫ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മു​റ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ന​ട്ടെ​ല്ലു​ക​ളി​ലൊ​ന്നാ​ണ് ​മാ​ല​ ​പാ​ർ​വ​തി​ ​അ​വ​ത​രി​പ്പി​ച്ച​ ​ര​മ​ ​ചേ​ച്ചി.​ ​വേ​റി​ട്ട​ ​വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​വി​സ്‌​മ​യി​പ്പി​ച്ച​ ​മാ​ല​ ​പാ​ർ​വ​തി​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​ങ്കി​ടു​ന്നു.


ര​മ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​കാ​ൻ​ ​ന​ട​ത്തി​യ​ ​മു​ന്നൊ​രു​ക്കം​ ?
തി​രു​വ​ന​ന്ത​പു​ര​ത്ത് ​ജീ​വി​ക്കു​ന്ന​തി​നാ​ൽ​ ​ഭാ​ഷ​ ​വ​ശ​മാ​ണ്.​ ​ക​ണ്ണ​ൻ​ ​ഭായി​ക്ക് ​ (തിര​ക്ക​ഥാ​കൃ​ത്ത് ​സു​രേ​ഷ് ​ബാ​ബു)​​ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​ബോ​ദ്ധ്യ​മു​ണ്ട്.​ ​പ​ല​ ​ആ​വ​ർ​ത്തി​ ​തി​ര​ക്ക​ഥ​ ​വാ​യി​ച്ചു.​ അഭിനയത്തിൽ എന്റെ ഗുരു എം.ജി. ജ്യോതിഷാണ്. ഓരോ കഥാപാത്രം ലഭിക്കുമ്പോഴും ജ്യോതിഷുമായി ആശയവിനിമയം നടത്തും. ജ്യോതിഷിനൊപ്പം പലതവണ തിരക്കഥ വായിച്ച് കഥാപാത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു. ​മാ​സ്റ്റ​ർ​ ​പീ​സ് ​വെ​ബ് ​സീ​രീ​സ് ​ക​ഴി​ഞ്ഞ് ​ന​ല്ല​ ​വ​ണ്ണം​ ​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ര​മ​യാ​കാ​ൻ​ ​മെ​ലി​ഞ്ഞു.​ ​ര​ണ്ടു​നേ​രം​ ​ജി​മ്മി​ൽ​ ​ന​ന്നാ​യി​ ​വ​ർ​ക്കൗ​ട്ട് ​ചെ​യ്തു.​ ​ലു​ക്കും​ ​കോ​സ്റ്റ്യൂ​സും​ ​സ​ഹാ​യി​ച്ചു.​ ​റോ​ണ​ക്സ് ​സേ​വ്യ​റാ​ണ് ​ലു​ക്ക് ​ഡി​സൈ​ൻ​ ​ചെ​യ്ത​ത്.​ ​ലി​നി​യും​ ​അ​മ​ലും​ ​മേ​ക്ക​പ്പി​ൽ​ ​സ​ഹാ​യി​ച്ചു.​ ​നി​സാ​റി​ന്റെ​ ​കോസ്റ്റ്യുംസും ​ക​ള​റും​ ​എ​ല്ലാം​ ​കൃ​ത്യ​മാ​യി​ ​വ​ന്നു.​ ക​ഥാ​പാ​ത്ര​ത്തി​ന്റെ ​പി​ന്നാ​മ്പുറം​ ​സ്വ​യം​ ​തേ​ടി.​ ​രാ​യ​ണ്ണ​ൻ​ ​എ​ന്ന​ ​കോ​ൺ​ട്രാ​ക്ട​റു​ടെ​ ​ഭാ​ര്യ,​മ​ക​ന്റെ​ ​ജീ​വി​തം,​ എ​ല്ലാ​ത്തി​നും​ ​ന​ടു​വി​ൽ​ ​പ​ല​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ജീ​വി​ക്കു​ന്ന​ ​ര​മ​യെ​ ​ഞാ​ൻ​ ​ക​ണ്ടു.​ ​സു​രേ​ഷ് ​ബാ​ബു​വി​ന്റെ​യും​ ​മു​സ്ത​ഫ​യു​ടെ​യും​ ​ഉള്ളിലെ ​ക​ഥാ​പാ​ത്രത്തെ ന​ല്ല​പോ​ലെ​ ​തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം​ ​മ​ന​സി​ലി​ട്ട് ​പാ​ക​പ്പെ​ടു​ത്തി.


ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധേ​യ​മാ​കുമ്പോൾ ക​രി​യ​റി​ൽ​ ​മാ​റ്റം​ ​വ​രു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​മോ​ ?
ഒ​രു​ ​ക​ഥാ​പാ​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​ക​രി​യ​റി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​മെ​ന്ന് ​ആ​ലോ​ചി​ക്കാ​റി​ല്ല.​ ​സം​വി​ധാ​യ​ക​ന് ​പൂ​ർ​ണ​ ​തൃ​പ്തി​ ​ഉ​ണ്ടാ​ക​ണം​ ​എ​ന്ന​തി​നാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത്.​ ​അ​തി​ൽ​ ​ത​ന്നെ​യാ​ണ് ​നി​ൽ​ക്കു​ക.​ ​മു​സ്‌​ത​ഫ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ്.​ ​ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​ ​കൃ​ത്യ​മാ​യ​ ​ധാ​ര​ണ​യു​ണ്ട്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​ന് ​ഒ​പ്പ​മാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​ന​ട​നാ​ണ്.​ ​അ​പ്പോ​ൾ​ ​നൂ​റ് ​ശ​ത​മാ​നം​ ​മി​ക​ച്ച​ത് ​ത​ന്നെ​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ അഭിനയം മോശമാകരുതെന്ന ചിന്ത ഇപ്പോൾ ശക്തമാണ് . കാരണം ഒാരോ സിനിമയെയും മാർക്കിടുന്ന വലിയ ഒരു വിഭാഗം കാഴ്ചക്കാരുണ്ട്.​ഭീ​ഷ്‌​മ​പ​ർ​വ്വം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഇ​നി​ ​വ​രു​മെ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞു.​ ​ര​ണ്ടു​വ​ർ​ഷം​ ​സി​നി​മ​ ​ചെ​യ്തി​ല്ല.​ ​സി​നി​മ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​ന്നും​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​സി​നി​മ​യി​ൽ​ ​ന​ന്നാ​യാ​ൽ​ ​അ​തി​ന്റെ​ ​കോ​പ്പി​ ​പോ​ലെ​ ​അ​ടു​ത്ത​തു​ ​വ​രും.​ ​അ​ങ്ങ​നെ​ ​ചെ​യ്യാ​ൻ​ ​താ​ത്‌​പ​ര്യ​മി​ല്ല.​ ​മാ​സ്റ്റ​ർ​പീ​സി​ലെ​ ​ആ​നി​യ​മ്മ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കോ​മ​ഡി​ ​വേ​ഷ​ങ്ങ​ൾ​ ​വ​രു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ങ്ങ​നെ​യും​ ​സം​ഭ​വി​ച്ചി​ല്ല.​ ​സി​നി​മ​യി​ൽ​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്താ​ൽ​ ​ജീ​വി​തം​ ​സു​ര​ക്ഷി​ത​മാ​കു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നി​ല്ല.​ ​ഇ​ന്ന് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഒ​രു​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്താ​ൽ​ ​അ​ത് ​ഇ​ന്ത്യ​യു​ടെ​ ​മു​ഴു​വ​ൻ​ ​ശ്ര​ദ്ധ​ ​ല​ഭി​ക്കു​മെ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​കാ​ര്യ​ങ്ങ​ൾ.


ബോളിവുഡ് വരെ എത്തി നിൽക്കുന്ന അഭിനയയാത്ര എങ്ങനെയുണ്ട് ?​
ഗോദ മുതൽ സിനിമയിലെ യാത്ര നല്ലതു തന്നെയാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു.കൂടെയിലെ ലില്ലി,​ ആൻഡ്രോയ്ഡ്കുഞ്ഞപ്പനിലെ സൗദാമിനി,​തമിഴ്​ തെലുങ്ക് ചിത്രമായ ഗെയിം ഒാവറിലെ ഡോ. റീന,​ ടക്ക് ജഗദീഷിലെ അർജുനമ്മ,​ ബോളിവുഡ് ചിത്രം സലാം വെങ്കിയിലെ ക്ളാര,​ ഭീഷ്മപർവ്വത്തിലെ മോളി,​ മാസ്റ്റർ പീസിലെ ആനിയമ്മ,​ എആർഎമ്മിലെ മുത്തശ്ശി,​ വിശേഷത്തിലെ ഡോക്ടർ .ലുക്കി ൽ പോലും സാമ്യതയില്ലാത്ത കഥാപാത്രങ്ങൾ ലഭിക്കുന്നു. അതിനാൽ ശുഭ പ്രതീക്ഷയുണ്ട്. ഇനിയും നല്ല സംവിധായകരുടെ സിനിമയിൽ അഭിനയിക്കണം.കഥാപാത്രത്തെ സത്യസന്ധമായി സമീപിക്കണമെന്ന ആഗ്രഹവും സ്വപ്നവും എപ്പോഴും മനസിലുണ്ട്. 365 ദിവസവും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ.