കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. നാടകത്തിലെ നായികയെ വശീക്കരിക്കുവാനായി നാടകനടന്മാർ നടത്തുന്ന പരിശ്രമങ്ങളാണ് ഈ എപ്പിസോഡിൽ ഉള്ളത്. നാടക ക്യാമ്പിലേക്ക് തന്റെ അമ്മാവനൊപ്പം വരുന്ന സുമി. സുമിയെ കുമാറും കുട്ടനും ചേർന്ന് സ്വീകരിക്കുന്നു. തന്റെ നായികയെ ആദ്യമായി കാണുന്ന അനിക്ക് ആദ്യ നോട്ടത്തിൽ തന്നെ പ്രണയം തോന്നുന്നു. എന്നാൽ നായിക വന്നതിലെ അമർഷം പറയുന്ന ലാലുവിനോട് താൻ ലാലുവിന്റെ ഇൻസ്റ്റഗ്രാം ഫ്രണ്ട് ആണെന്നും ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സുമി പറയുമ്പോൾ മറ്റുള്ളവരെ പോലെ ലാലുവും സുമിയെ സപ്പോർട്ട് ചെയ്യുന്നു.

-golisoda

ക്യാമ്പിലെ എല്ലാവരും ശ്യാമളയായി വേഷമിടുന്ന സുമിക്ക് പിന്നാലെ നടക്കുന്നു. എന്നാൽ നാടകം നടക്കേണ്ട ദിവസം രാവിലെ സുമിയെ കാണാതാവുന്നു. ലാലുവിനെയും ക്യാമ്പിൽ കാണാത്തത് കാരണം എല്ലാവരും തീരുമാനിക്കുന്നു ലാലുവിനോടോപ്പം നായിക ഒളിച്ചോടി എന്ന്. തന്റെ മാമന്റെ മകൻ നായികയെ തട്ടിക്കൊണ്ടു പോയതിനു എല്ലാവരും കുമാറിനെ കുറ്റപ്പെടുത്തുന്നു. ഈ സമയം വിവാഹിതയായി നായിക തിരികെ ക്യാമ്പിൽ വരുന്നു. നായികയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചത് ആര്.? വേണുവിന്റെ നാടകത്തിലേ പുതിയ നായിക ആര്? തുടങ്ങിയ രസകരമായ സംഭവങ്ങളുമാണ് ഈ എപ്പിസോഡിലുള്ളത്.