കൊച്ചി: പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം കാര്യക്ഷമമാക്കാൻ മുഖം സ്‌കാൻചെയ്യുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് 3.0 നൽകാവുന്ന സംവിധാനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്ക്, എറണാകുളം മെയിൻ, പാലാരിവട്ടം, ഇടപ്പള്ളി ബ്രാഞ്ചുകളിൽ ക്യാമ്പ് സംഘടിപ്പിച്ചു. പെൻഷൻ ആൻഡ് പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പിന്റെ പ്രചാരണത്തിൽ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആധാർ അടിസ്ഥാനമാക്കി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പെൻഷൻകാർക്ക് അവസരമുണ്ട്. പ്രായമായ വ്യക്തികൾക്ക് പെൻഷൻ വിതരണ അതോറിറ്റികളിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട സാഹചര്യം വെല്ലുവിളിയായിരുന്നു. നിലവിൽ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാൻ ഈ ബ്രാഞ്ചുകൾ സന്ദർശിക്കാം.