
കിംഗ്സ്റ്റൺ: വിവാഹങ്ങൾ പാരമ്പര്യ ആചാരങ്ങൾ അനുസരിച്ചുനടത്തണോ, അതോ വ്യത്യസ്തമായ ന്യൂജെൻ രീതിയിൽ നടത്തണോ? സമൂഹമാദ്ധ്യമങ്ങളിലെ ചൂടൻ ചർച്ചയ്ക്കുള്ള ഒരു വിഷയമാണിത്. 2003 ലെ വാലന്റൈന്സ് ദിനത്തിൽ ജമൈക്കയിൽ റൺവേബേയിലെ 'ഹെഡോണിസം III' റിസോർട്ടിൽ നടത്തിയ ഒരു സമൂഹ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്കപ്പെട്ടതോടെയാണ് ചർച്ച വിവാഹത്തിലേക്കെത്തിയത്.
പരമ്പരാഗത ആചാരങ്ങളെയെല്ലാം വെല്ലുവിളിച്ച് പരിപൂർണ നഗ്നരായാണ് വിവാഹചടങ്ങിന് 29 വധൂവരന്മാർ എത്തിയത്. വിവാഹ വസ്ത്രം, ആഭരണങ്ങൾ തുടങ്ങിയ പരമ്പരാഗത രീതികൾ എല്ലാം ആ വിവാഹ വേദയിൽ ഉണ്ടായിരുന്നില്ല. വധൂവരന്മാർ മാത്രമല്ല വിവാഹത്തിനെത്തിയ അതിഥികൾക്കും നൂൽബന്ധമില്ലായിരുന്നു. ഒരുമണിക്കൂറോളം ആഘോഷങ്ങൾ നീണ്ടുനിന്നു. ഫ്ലോറിഡയിലെ യൂണിവേഴ്സൽ ലൈഫ് ചർച്ച് റെവറന്റ് ഫ്രാങ്ക് സെര്വാസിയോയാണ് ഈ വ്യത്യസ്ത വിവാഹചടങ്ങ് സംഘടിപ്പിച്ചത്.
നഗ്നവിവാഹത്തിന്റെ ചിത്രങ്ങൾ അന്നത്തെ പത്രങ്ങളിലും ചാനലുകളിലുമൊക്കെ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കക്കാർക്ക് പുറമേ റഷ്യക്കാരും കാനഡക്കാരുമൊക്കെ വധൂവരന്മാരുടെ സംഘത്തിൽ ഉണ്ടായിരുന്നു. നഗ്നവിവാഹത്തിനെതിരെ അന്ന് പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംസ്കാരത്തെ ഇകഴ്ത്തുന്നു എന്നാണ് അവർ പ്രതിഷേധത്തിന് കാരണമായി പറഞ്ഞത്.
എന്നാൽ പ്രതിഷേധങ്ങളൊന്നും നഗ്ന വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് റിസോർട്ടിനെ പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. 2003ന് ശേഷവും അതിനുമുമ്പും നിരവധി തവണ റിസോർട്ടിനുള്ളിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ നടന്നിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഇതിലെ വധൂവരന്മാർ. റിസോർട്ടിനുള്ളിൽ പ്രത്യേകം സജജീകരിച്ച സ്ഥലത്താണ് വിവാഹങ്ങൾ നടത്തുന്നത്. വധൂവരന്മാരുടെ വേണ്ടപ്പെട്ടവർക്കല്ലാതെ മറ്റാർക്കും ഇവിടേയ്ക്ക് പ്രവേശനവും ഇല്ല.